Advertisment

ജയരാജന് വ്യവസായവും വാണിജ്യവും കായികവും തന്നെ ! മൊയ്തീന് തദ്ദേശസ്വയംഭരണ൦, ജലീലിന് കോളേജ്/ സാങ്കേതിക വിദ്യാഭ്യാസം - മന്ത്രിമാരുടെ വകുപ്പുകള്‍ വിഭജിച്ച്‌ ഉത്തരവായി

New Update

publive-image

Advertisment

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുനഃക്രമീകരിച്ച് ഉത്തരവായി.

publive-image

ഇ.പി. ജയരാജന് വ്യവസായങ്ങള്‍ (വ്യവസായ സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ), വാണിജ്യം, കൈത്തറിയും തുണി വ്യവസായവും, ഖാദിയും ഗ്രാമീണ വ്യവസായവും, ഖനനവും ഭൂവിജ്ഞാപനവും, കായികവും യുവജനകാര്യവും വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

publive-image

എ.സി. മൊയ്തീന് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍), ഗ്രാമവികസനം, നഗര ഗ്രാമാസൂത്രണം, കില, പ്രാദേശിക വികസന അതോറിറ്റികള്‍ എന്നീ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

publive-image

ഡോ. കെ.ടി. ജലീലിന് കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, പ്രവേശന പരീക്ഷകള്‍, സര്‍വകലാശാലകള്‍ (കാര്‍ഷിക സര്‍വകലാശാല, വെറ്ററിനറി, ഫിഷറീസ്, ആരോഗ്യ സര്‍വകലാശാലകള്‍ ഒഴികെ), നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്), ന്യൂനപക്ഷക്ഷേമം, വഖഫും ഹജ്ജ് തീര്‍ഥാടനവും എന്നീ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

publive-image

പ്രൊഫ. സി. രവീന്ദ്രനാഥിന് പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം എന്നീ വകുപ്പുകളാണ് അനുവദിച്ചിരിക്കുന്നത്.

pinarayivijayan
Advertisment