Advertisment

 കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട്  തിരുത്തി  ഇ പി ജയരാജൻ ; അഴിമതിക്കേസില്‍ ആരോപണ വിധേയനായ എന്‍ കെ മനോജിനെ  നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി  

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കരകൗശല വികസന കോർപ്പറേഷൻ എംഡി നിയമനത്തില്‍ നിലപാട് തിരുത്തി മന്ത്രി ഇ പി ജയരാജൻ. അഴിമതിക്കേസില്‍ ആരോപണ വിധേയനായ എന്‍ കെ മനോജിനെ നിയമിച്ചത് താൻ തന്നെയാണെന്ന് മന്ത്രി തിരുത്തി പ്പറഞ്ഞു.

Advertisment

publive-image

മുൻപ് മറ്റ് സ്ഥാപനങ്ങളിൽ മനോജ് എം ഡിയായിരുന്നു. റിയാബ് വഴിയല്ല മനോജ് കരകൗശല വികസന കോർപ്പറേഷനിൽ എത്തിയത്.

അഭിമുഖത്തിൽ തോറ്റ രേഖ ഇതുമായി ബന്ധപ്പെട്ടതല്ലെന്നും അത് എസ് എസ് എൽ സി കാലത്തേത് ആയിരിക്കുമെന്നും ജയരാജന്‍ പറഞ്ഞു. താൻ മന്ത്രി സ്ഥാനത്തെത്തുന്നതിനും മുമ്പേ ആയിരുന്നു മനോജിന്‍റെ നിയമനമുണ്ടായതെന്നായിരുന്നു മന്ത്രിയുടെ ആദ്യ പ്രതികരണം.

Advertisment