Advertisment

ഇ പി ജയരാജന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് വിശ്വസിപ്പിച്ച് ജോലി തട്ടിപ്പ്; പയ്യന്നൂരില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

New Update

കണ്ണൂര്‍: മന്ത്രി ഇ പി ജയരാജന്‍റെ പേരു ഉപയോഗിച്ച്‌ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ പയ്യന്നൂരില്‍ അറസ്റ്റില്‍. ജയരാജന്‍റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

Advertisment

publive-image

ഇവര്‍ പയ്യന്നൂര്‍ സ്വദേശിയില്‍ നിന്ന് അരലക്ഷം രൂപ ജോലി വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങിയെന്ന് പൊലീസ് കണ്ടെത്തി. ഈ സംഘം കൂടുതല്‍ പേരില്‍ നിന്ന് പണം തട്ടിയതായി സംശയമുണ്ട്.

മന്ത്രിയുടെ പേരുപയോഗിച്ച്‌ തട്ടിപ്പ് നടത്തിയതിന് നേരത്തേയും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മന്ത്രിയുടേയും സിപിഎം നേതാക്കളുടെയും പേരില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. അന്‍പതിലധികം പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ സിപിഎം മുന്‍ പ്രാദേശിക നേതാവിനെതിരെ അടക്കം കേസെടുത്തിരുന്നു.

ep jayarajan
Advertisment