കുവൈറ്റില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിയന്ത്രണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി പരിസ്ഥിതി വകുപ്പ്‌

Wednesday, September 12, 2018

കുവൈറ്റ് : കുവൈറ്റില്‍ പൊതുസ്ഥലങ്ങളില്‍ പുകവലി നിയന്ത്രണത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി പരിസ്ഥിതി വകുപ്പ് അറിയിച്ചു.

പുകവലി നിയന്ത്രണത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നടപടികള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി എന്‍ജിനീയറിങ് ഉപദേശക സേവന ഓഫീസ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നു വരികയാണ്.

പാരിസ്ഥിതിക സംരക്ഷണ നിയമം നം. 42/2014, അതിന്റെ ഭേദഗതി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് നടപടി. അപേക്ഷകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരാന്‍ തീരുമാനിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി.

×