Advertisment

പ്രധാനമന്ത്രിയുടെ കൈയടി നേടി അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ വിദ്യാര്‍ഥിനി; മുതാസിന്റെ പ്രസംഗ വീഡിയോയും മോദി ട്വീറ്റ് ചെയ്തു

New Update

ഈരാറ്റുപേട്ട: പ്രധാനമന്ത്രിയുടെ അഭിനന്ദനം ഏറ്റുവാങ്ങിയ പത്തനംതിട്ട സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം . ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനാണ് എസ് മുംതാസ് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനര്‍ഹയായത്‌ .മുതാസിന്റെ പ്രസംഗ മികവിനെ പുകഴ്ത്തിയ മോദി പ്രസംഗ വീഡിയോയും ട്വീറ്റ് ചെയ്തു.

Advertisment

publive-imaget

ഇന്നലെ ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്‌കാര മികവുമായി മുംതാസ് മികവു പുലര്‍ത്തിയെന്നു മോദി പറഞ്ഞു.

കേരളത്തെ പ്രതിനിധീകരിച്ച് 2020ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുവാനും മുംതാസിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയര്‍ ആയും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മോദിയുടെ അഭിനന്ദനം നേടിയ മുംതാസിനെ കോളേജ് മാനേജര്‍ റവ. ഡോ.അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, കോഴ്‌സ് കോര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവര്‍ അഭിനന്ദിച്ചു.

അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ വിദ്യാര്‍ഥിനിയായ മുംതാസ് എംഇ ഷാജി, റഷീദ ദമ്പതികളുടെ മകളാണ്.

pm modi
Advertisment