Advertisment

പൂഞ്ഞാറില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കിയിട്ടില്ലെന്ന് ഈരാറ്റുപേട്ട മുസ്ലിം കോ-ഓര്‍‍ഡിനേഷന്‍ കമ്മിറ്റി !

New Update

publive-image

Advertisment

കോട്ടയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഒരു മുന്നണിക്കും പിന്തുണ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഈരാറ്റുപേട്ട മുസ്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ഇഎംസിസിയുടെ പിന്തുണ തങ്ങള്‍ക്കാണെന്ന രീതിയില്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചരണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഇഎംസിസി ചെയര്‍മാനും സെക്രട്ടറിയും സംയുക്ത പ്രസ്താവനനിയില്‍ അറിയിച്ചു.

ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും പിന്തുണ കൊടുക്കേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇഎംസിസിയുടെ പിന്തുണ അവകാശപ്പെട്ട് ചില സ്ഥാനാര്‍ഥികള്‍ പൂഞ്ഞാറില്‍ രംഗത്തു വന്നിരുന്നു. ഇതിനെതിരെയാണ് സംഘടന രംഗത്തുവന്നിരിക്കുന്നത്.

erattupetta news
Advertisment