Advertisment

ഈഫല്‍ ടവറിനെ വിവാഹം കഴിച്ച സ്ത്രീ വീണ്ടും വൈറലാകുന്നു; ലൈം​ഗികാകര്‍ഷണം തോന്നുന്നത് ഒരു ചുവന്ന വേലിയോട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വീണ്ടും വൈറലായി എറിക്ക ലാബ്രി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈഫല്‍ ടവറിനെ വിവാഹം കഴിച്ച യുവതി പുതിയ തുറന്നുപറച്ചിലിലൂടെ വീണ്ടും ശ്രദ്ധ നേടുന്നു. തനിക്ക് ഒരു വേലിയോട് ലൈം​ഗികാകര്‍ഷണം തോന്നുന്നു എന്ന് പറഞ്ഞാണ് ഇപ്പോള്‍ അമേരിക്കന്‍ സ്ത്രീ രംഗത്തെത്തിയിരിക്കുന്നത്.

പ്രൊഫഷണല്‍ അമ്ബെയ്ത്തുകാരിയാണ് എറിക്ക ലാബ്രി എന്ന ഈ അമ്ബതുകാരി. ഒപ്പം തന്നെ വസ്തുക്കളോട് ആളുകള്‍ക്ക് തോന്നുന്ന ആകര്‍ഷണങ്ങളെ കുറിച്ച്‌ നിരന്തരം സംസാരിക്കുന്ന ഒരാളുമാണ്. ഇപ്പോള്‍ ഒരു ചുവന്ന വേലിയോടാണ് എറിക്ക പ്രണയത്തിലായിരിക്കുന്നത്. അതിനോട് തനിക്ക് ലൈം​ഗികാകര്‍ഷണമുണ്ട് എന്ന് വിവരിക്കുന്ന എറിക്കയുടെ വീഡിയോ പുറത്തു വന്നതോടെ അത് വൈറലായി.എന്തെങ്കിലും വസ്തുക്കളോട് പ്രണയവും ലൈം​ഗികാകര്‍ഷണവും തോന്നുന്ന ഒരുപാട് പേരുണ്ട്. അത്തരത്തിലുള്ള താത്പര്യങ്ങള്‍ തുറന്നുപറഞ്ഞതിലൂടെ ശ്രദ്ധേയയായ യുവതിയാണ് എറിക്ക ലാബ്രി. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഈ യുവതി.

ഇങ്ങനെ ഒരു വേലി ഇവിടെ കാണുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തനിക്ക് ഏറെ ഇഷ്ടപ്പെട്ട ആകൃതി ഇതാണ് എന്നാണ് വേലിയോടുള്ള പ്രണയത്തെ കുറിച്ചുള്ള എറിക്കയുടെ വിവരണം. താന്‍ ആ വേലിയുമായി വളരെ അധികം ശാരീരികമായ അടുപ്പത്തിലാണ് എന്നും എറിക്ക വീഡിയോയില്‍ വിവരിച്ചു. ഒപ്പം തന്നെ ആ വേലിയോട് സംസാരിക്കുന്നതും കാണാം.

എറിക്ക ലാബ്രി അറിയപ്പെടുന്നത് തന്നെ എറിക്ക ഈഫല്‍ എന്നാണ്. വസ്തുക്കളെ പ്രണയിക്കുന്ന ആളുകളില്‍ വളരെ അധികം അറിയപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെട്ടതുമായ പേരാണ് എറിക്കയുടേത്. എറിക്ക ആ​ഗോളശ്രദ്ധ പിടിച്ചു പറ്റുന്നത് 2007 -ല്‍ അവര്‍ താന്‍ ഈഫല്‍ ടവറിനെ വിവാഹം ചെയ്‍തു എന്ന് പറഞ്ഞതോടു കൂടിയാണ്. പാരീസിലാണ് 'വിവാഹം' നടന്നത്. അങ്ങനെ എറിക്ക ലാബ്രി തന്റെ പേര് മാറ്റുകയും എറിക്ക ഈഫല്‍ എന്ന് ആക്കുകയും ചെയ്‍തിരുന്നു.

Advertisment