Advertisment

സംസ്കൃത സർവ്വകലാശാലയിൽ എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം 13ന് തുടങ്ങും

New Update

publive-image

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ധനസഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ഫെബ്രുവരി 13 മുതൽ 16 വരെ കാലടി മുഖ്യക്യാമ്പസിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

ബാംഗ്ലൂർ സർ‍വ്വകലാശാലയിലെ പ്രൊഫ. ചിത്ര പണിക്കർ മുഖ്യാതിഥിയായിരിക്കും. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. (ഡോ.) സി. എം. മനോജ്കുമാർ, ബാബു രാജൻ പി. പി. , പ്രൊഫ.(ഡോ.) ടി. ആർ. മുരളീകൃഷ്ണൻ, പ്രൊഫ.(ഡോ.) നിഷ വേണുഗോപാൽ, നിഖില മരിയ ജയിംസ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിക്കും.

Advertisment