Advertisment

കൊവിഡ് പ്രതിരോധം; എറണാകുളത്ത് പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാക്കി

New Update

കൊച്ചി: എറണാകുളം ജില്ലയില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയാക്കി. പമ്പ് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

Advertisment

publive-image

ഓരോ നിയോജകമണ്ഡലത്തിലും ഓരോ പമ്പ് 24 മണിക്കൂറും തുറക്കും.ഓരോ താലൂക്കിലും നാഷണല്‍ ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പമ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ടതാണ് .

കൂടാതെ ഏഴുമണിക്ക് അടച്ച പമ്പുകള്‍ അനിവാര്യമായ സാഹചര്യം ഉണ്ടായാല്‍ തുറന്ന് ഇന്ധനം നല്‍കുന്നതിനായി ഉത്തരവാദിത്തപ്പെട്ട ഒരാളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതാണ്.ഉത്തരവ് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ നടപ്പില്‍ വരുത്തുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

ernakulam petrol pumb
Advertisment