Advertisment

ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന എരുമേലി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിന് 30 സ്മാർട്ട്‌ ഫോണുകൾ നൽകി യൂത്ത് കെയർ എരുമേലി

New Update

publive-image

Advertisment

കോട്ടയം: എരുമേലി പഞ്ചായത്തിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്ന നിർധനരായ നിരവധി വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തി എരുമേലി യൂത്ത്കെയർ പ്രവർത്തകർ. നിർധനരായ വിദ്യാർത്ഥികൾക്ക് ഇവർ ബിരിയാണി ചലഞ്ചിലൂടെയും നിരവധി സുമനസ്സുകളുടെ സഹായത്തോട് കൂടിയും സ്വരൂപിച്ച 226000 /-രൂപക്ക് 30സ്മാർട്ട്‌ ഫോണുകൾ വാങ്ങി നൽകി.

വിവിധ സ്കൂളുകളിൽ നിന്നും ആളുകളിൽ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ഏറ്റവും അനുയോജ്യരായ 30വിദ്യാർത്ഥികളെ കണ്ടെത്തുകയും അവർക്ക് സ്കൂളുകളിൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. വിതരണോത്ഘാടനം ബഹു :മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി യൂത്ത് കെയർ ജനറൽ കൺവീനർ ബിനു മറ്റക്കരക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.

യൂത്ത്കെയർ എരുമേലിയുടെ കോവിഡ് പ്രതിരോധ ക്ഷേമപ്രവർത്തനങ്ങൾ നാടിനു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി സി സി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്, ചാണ്ടി ഉമ്മൻ, ഷെഹിം വിലങ്ങുപാറ, റിൻസ് വടക്കേടത്തു, അർഷദ് നജീബ്, അസ്ഹർ കറുകാഞ്ചേരിൽ, സുഹൈൽ പേഴുംകാട്ടിൽ, ടിൻസ് കല്ലുപുരക്കൽ, അൻസർ നജീബ്, അൻവർഷാ കെ.എം, അഖിൽ നെടുമ്പുറം, ബിജോഷ് വേങ്ങത്താനം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

NEWS
Advertisment