Advertisment

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ആധാര്‍ സേവാ കേന്ദ്ര ആരംഭിച്ചു

New Update

publive-image

Advertisment

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യുടെ ആധാര്‍ സേവനങ്ങള്‍ നേരിട്ടു നല്‍കുന്ന ആധാര്‍ സേവ കേന്ദ്ര ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് പാലക്കാട് ടൗണ്‍ ശാഖയില്‍ ആരംഭിച്ചു.

മുനിസിപല്‍ കൗണ്‍സിലര്‍ സജു ജോണ്‍ ഉല്‍ഘാടനം ചെയ്തു. ആദ്യ ഉപഭോക്താവ് ആര്‍ റീജ സേവനം സ്വീകരിച്ചു. ക്ലസ്റ്റര്‍ ഹെഡ് ജോമി ടി ഒ, ബ്രാഞ്ച് മാനേജര്‍ പ്രഭു എന്‍ എന്നിവര്‍ പങ്കെടുത്തു. ആധാര്‍ എന്റോള്‍മെന്റ് സേവനങ്ങള്‍ ഇവിടെ പൂര്‍ണമായും സൗജന്യമാണ്.

മറ്റ് ആധാര്‍ സേവനങ്ങള്‍ക്ക് യുഐഡിഎഐ നിശ്ചയിച്ച ചെറിയ ഫീ മാത്രം മതിയാകും. ബാങ്ക് ഉപഭോക്താക്കള്‍ക്കു പുറമെ പൊതുജനങ്ങള്‍ക്കും പ്രവാസികള്‍ക്കും ഈ സേവാ കേന്ദ്രങ്ങളിലെ ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്. യുഐഡിഎഐ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്തും നേരിട്ടെത്തിയും ബാങ്ക് ശാഖകളിലെ ആധാര്‍ സേവാ കേന്ദ്രയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

palakkad news esaf bank
Advertisment