Advertisment

ഇസാഫ് ബാങ്കിന് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌കാരം

New Update

publive-image

Advertisment

കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള സന്നദ്ധ സംഘടനയായ എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി പുരസ്‌ക്കാരം കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ലഭിച്ചു.

കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തില്‍ നിന്ന് പുരസ്‌ക്കാരം ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് സ്വീകരിച്ചു. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ഓസ്‌ട്രേലിയയുടെ വിദേശ കാര്യമന്ത്രി മാരിസ് പയ്‌നെ, വിഭവ മന്ത്രി കെയ്ത് പിറ്റ്, കേന്ദ്ര ജലവിഭവ മന്ത്രാലയം സെക്രട്ടറി യു. പി സിങ്, എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അനില്‍ റസ്ദാന്‍ തുടങ്ങി പ്രമുഖര്‍ സംസാരിച്ചു.

പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരതയിലും ഊന്നിയ ഇസാഫിന്റെ സാമൂഹിക ബിസിസ് മാതൃകയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് പോള്‍ തോമസ് പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 44 ലക്ഷം പേരിലും അവരുടെ കുടുംബാംഗങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാന്‍ മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞുവെന്നും ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു.

esaf
Advertisment