Advertisment

സൗദി കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെല്‍ന് ഇന്ന്‍ തുടക്കമാകും

author-image
admin
Updated On
New Update

സൗദി കിഴക്കന്‍ പ്രവിശ്യ ഫെസ്റ്റിവെല്‍ന് ഇന്നു തുടക്കമാകും. രാജ്യത്ത് ആദ്യമായാണ് ഒരേ സമയം നൂറിലധികം പരിപാടികള്‍ ഒരു പ്രവിശ്യയില്‍ ഒന്നിച്ച് അരങ്ങേറുന്നത്. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന മെഗാ പരിപാടികളാണ് ഫെസ്റ്റിവെല്‍നോടനബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

‘മോസം ശര്‍ക്കിയ്യ’ എന്ന പേരിലാണ് ഫെസ്റ്റിവല്‍. സൗദിയുടെ സാംസ്‌കാരിക ചരിത്രത്തില്‍ പുതിയ അധ്യായമായി അടയാളപ്പെടുത്താനുള്ള ഒരുക്കങ്ങളാണ് ഫെസ്റ്റിവെലിനോടനുബന്ധിച്ച് ഒരുങ്ങുന്നത്.

ഇത് ആദ്യമായാണ് പ്രവിശ്യയിലെ മുഴുവന്‍ നഗരങ്ങളിലും ഒരേ സമയം ഫെസ്റ്റിവല്‍ കൊണ്ടാടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരും പ്രതിഭകളും പങ്കെടുക്കുന്ന പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബോളിവുഡ് ഷോ, ലിയാനോ ഡാവിഞ്ചി, വാന്‍ഗോഗ് ചിത്രങ്ങളുടെ പ്രദര്‍ശനം, റെഡ്ബുള്‍ എയര്‍ ഷോ, ഫിലിം ഫെസ്റ്റിവെല്‍, ലോക സംഗീത നിശ, അറബ് സാംസ്‌കാരി പരിപാടികള്‍, ഫോര്‍മുല വണ്‍ ബോട്ട് റൈസിംഗ്, വെടിക്കെട്ട്, വാട്ടര്‍ ഷോ തുടങ്ങി നൂറിലധികം പരിപാടികളാണ് രണ്ടാഴ്ചകളിലായി അരങ്ങേറുക.

ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, അല്‍ഹസ്സ, ദഹ്‌റാന്‍, നാരിയ, ഹുഫൂഫ്, ഇത്ര തുടങ്ങിയ ഇടങ്ങളില്‍ വെച്ചാണ് പരിപാടികള്‍. രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍. വിനോദ സഞ്ചാര വകുപ്പും, ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റിയും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

Advertisment