Advertisment

ഇഎസ്‌ഐസി ആക്ട് ഭേദഗതിയിലൂടെ തൊഴില്‍ മന്ത്രാലയം അതില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള അംഗങ്ങളുടെ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്ന് 7500 രൂപയായി ഉയര്‍ത്തി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) ആക്ട് ഭേദഗതിയിലൂടെ തൊഴില്‍ മന്ത്രാലയം അതില്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള അംഗങ്ങളുടെ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്ന് 7500 രൂപയായി ഉയര്‍ത്തി.

ജീവനക്കാരും തൊഴിലുടമകളും എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സ്‌കീമിലേക്ക് നല്‍കുന്ന സംഭാവനയുടെ നിരക്ക് കുറയ്ക്കുന്നതിനുള്ള വ്യവസ്ഥയും ഒഴിവാക്കി.

ഇഎസ്‌ഐസി നിയമങ്ങളില്‍ ഭേദഗതി

''എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (സെന്‍ട്രല്‍) നിയമങ്ങള്‍, 1950, റൂള്‍ 51 ബി ഒഴിവാക്കപ്പെടും''-ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.

ആദ്യമായി ആക്ട് നടപ്പിലാക്കുന്ന മേഖലകളില്‍ തുടക്കത്തിലെ രണ്ട് വര്‍ഷങ്ങളിലേക്ക് ഒരു ശതമാനം നിരക്കില്‍ ജീവനക്കാര്‍ നല്‍കുന്ന സംഭാവനയെയും ജീവനക്കാരുടെ വേതനത്തിന്റെ മൂന്ന് ശതമാനം നിരക്കില്‍ തൊഴിലുടമകള്‍ നല്‍കുന്ന തുകയെയുമാണ് ഇഎസ്‌ഐസി നിയമങ്ങളുടെ റൂള്‍ 51 ബി സൂചിപ്പിക്കുന്നത്.

നിയമത്തിന്റെ 51-ാം വകുപ്പ് പ്രകാരം ആക്ട് നടപ്പിലാക്കിയ തീയതി മുതല്‍ രണ്ട് വര്‍ഷത്തിനു ശേഷം സംഭാവന നിരക്ക് തൊഴിലുടമയുടേത് 4.75 ശതമാനമായും ജീവനക്കാരന്റേത് 1.75 ശതമാനമായും പുനസ്ഥാപിക്കും.

എന്നാല്‍ വ്യവസ്ഥയില്‍ വരുത്തിയിട്ടുള്ള ഭേദഗതി പ്രകാരം പുതിയ മേഖലകളില്‍ ആക്ടിന് കീഴിലുള്ള ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മേലുള്ള ബാധ്യത കൂടി. ഇതിനുപുറമെ, ഇഎസ്‌ഐസി അംഗങ്ങള്‍ക്കുള്ള പ്രസവാനുകൂല്യത്തിനായി തിരിച്ചടവ് തുകയും സര്‍ക്കാര്‍ മെച്ചപ്പെടുത്തി.

''എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് (സെന്‍ട്രല്‍) നിയമത്തില്‍ (1950, റൂള്‍ 56 എ) 5000 രൂപയ്ക്ക് പകരം 7500 രൂപയായിരിക്കും''-തൊഴില്‍ മന്ത്രാലയം മറ്റൊരു വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

പ്രസവാനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തി

ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള സ്ത്രീകള്‍ക്കും ഭാര്യയുമായി ബന്ധപ്പെട്ട് ഇന്‍ഷ്വര്‍ ചെയ്ത പുരുഷന്മാര്‍ക്കും പ്രസവച്ചെലവ് കണക്കിലെടുത്ത് മെഡിക്കല്‍ ബോണസായി ഓരോ കേസിലും 5000 രൂപയ്ക്ക് അര്‍ഹതയുണ്ട്. പ്രസ്തുത നിയമപ്രകാരം എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം അനുശാസിക്കുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലത്തായിരിക്കും ഈ ആനുകൂല്യം ലഭിക്കുന്നതെന്നും നിബന്ധനയുണ്ട്.

മാത്രമല്ല, പ്രസവകേസുകളില്‍ രണ്ട് തവണ മാത്രമായിരിക്കും ചെലവ് നല്‍കുന്നത്. പുനരവലോകനത്തിന് ശേഷമിത് ഓരോ കേസുകള്‍ക്കും 7500 രൂപയാക്കുകയായിരുന്നു.

Advertisment