Advertisment

കണ്ണിന്റെ ആരോ​ഗ്യത്തിന് വേണ്ട അഞ്ച് അവശ്യ പോഷകങ്ങൾ 

New Update

കണ്ണുകളുടെ പരിപാലനത്തിന്‌ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. വിറ്റാമിൻ ഇ യുടെ കുറവ് റെറ്റിനയുടെ അപചയത്തിനും അന്ധതയ്ക്കും കാരണമാകും. കണ്ണുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ബദാം, നിലക്കടല, ചീര, ബ്രൊക്കോളി, ചെമ്മീൻ, ഒലീവ് ഓയിൽ എന്നിവയിൽ വിറ്റാമിൻ ഇ ‌ധാരാളമായി അടങ്ങിയിരിക്കുന്നു.

Advertisment

publive-image

 

കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണ് വിറ്റാമിൻ സി. ധാരാളം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തിമിരത്തിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിൽ ബ്രൊക്കോളി, ഇലക്കറികൾ, സിട്രസ് പഴങ്ങൾ, പേരയ്ക്ക എന്നിവ ഉൾപ്പെടുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകൾ 'മാക്യുലർ ഡീജനറേഷൻ' (macular degeneration), 'ഡ്രൈ ഐ സിൻഡ്രോം' (dry eye syndrome) എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. കുട്ടികളിലെ കാഴ്ചശക്തി കുറയാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. മത്സ്യം, ട്യൂണ, മത്തി വിത്ത് തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

അന്ധതയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് വിറ്റാമിൻ എ യുടെ കുറവ്. വരണ്ട കണ്ണുകൾ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ വിറ്റാമിൻ എ കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞ, കരൾ, പാലുൽപ്പന്നങ്ങൾ എന്നിവയിൽ വിറ്റാമിൻ എ ധാരാളം കാണപ്പെടുന്നു.

സിങ്കിന്റെ കുറവ് ‌കാഴ്ചശക്തി കുറയ്ക്കുന്നതിന് കാരണമാകും. ചിപ്പി, ചുവന്ന മാംസം, കോഴി എന്നിവ സിങ്കിന്റെ മികച്ച ഉറവിടങ്ങളാണ്. ധാന്യങ്ങൾ, പയർ, പാൽ ഉൽപന്നങ്ങൾ എന്നിവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.

health news eye health
Advertisment