Advertisment

ഏറ്റുമാനൂരിൽ ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തയാളുടെ വീട്‌ ഗുണ്ടാസംഘം അടിച്ചുതകര്‍ത്തു: അന്വേഷിക്കാനെത്തിയ പോലീസിനുനേരേ സംഘം പെട്രോള്‍ബോംബെറിഞ്ഞു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഏറ്റുമാനൂര്‍: ബൈക്കിന്റെ അമിതവേഗം ചോദ്യംചെയ്തയാളുടെ വീട്‌ ഗുണ്ടാസംഘം അടിച്ചുതകര്‍ത്തു. അന്വേഷിക്കാനെത്തിയ പോലീസിനുനേരേ സംഘം പെട്രോള്‍ബോംബെറിഞ്ഞു.

Advertisment

publive-image

എ.എസ്‌.ഐ. ഉള്‍െപ്പടെ നാലു പോലീസുകാര്‍ രക്ഷപ്പെട്ടത്‌ തലനാരിഴയ്ക്ക്. സംഭവവുമായി ബന്ധപ്പെട്ട് കാണക്കാരി മാവേലിനഗര്‍ വലിയതടത്തില്‍ ഡെല്‍വിന്‍(22) അറസ്റ്റിലായി.

അതിരമ്ബുഴ കോട്ടമുറിക്ക്‌ സമീപം മലപ്പറമ്ബില്‍ പയസ്സിന്റെ വീടിനുനേരേയാണ്‌ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആക്രമണമുണ്ടായത്. വീടിനു സമീപത്തെ റോഡിലൂടെ ബൈക്കില്‍ അമിതവേഗത്തില്‍ പാഞ്ഞ പ്രായപൂര്‍ത്തിയാകാത്തയാളെ പയസ്‌ ശാസിച്ചിരുന്നു. പ്രകോപിതനായ കുട്ടി കൂടുതല്‍ ആള്‍ക്കാരുമായെത്തി വീട്‌ അടിച്ചുതകര്‍ക്കുകയായിരുന്നു.

തുടര്‍ന്ന്‌ സ്ഥലത്തുനിന്ന്‌ കാറുകളില്‍ കടന്ന സംഘം കുറച്ചുമാറി നിലയുറപ്പിച്ചു. പയസിന്റെ സഹോദരന്റെ വീട്‌ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്‌ പറയുന്നു.

സംഭവമറിഞ്ഞ്‌ രാത്രി 12 മണിയോടെ ഏറ്റുമാനൂര്‍ പോലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമികള്‍ സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ചുനിന്നു. പുറത്തിറങ്ങിയ സംഘം എ.എസ്‌.ഐ.

നാസര്‍, സി.പി.ഒ. സാബു, ഹോംഗാര്‍ഡ്‌ ബെന്നി, ഡ്രൈവര്‍ ബെന്നി എന്നിവര്‍ക്കുനേരേ പെട്രോള്‍ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ്‌ പൊട്ടാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. പ്രതികള്‍ ഓടിരക്ഷപ്പെട്ടു.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍നിന്ന് ബിയര്‍ കുപ്പിയില്‍ നിറച്ച പെട്രോളും വടിവാളുകളും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തില്‍പെട്ട ഡെല്‍വിനെ അറസ്റ്റ്‌ ചെയ്തത്. 17 പേര്‍ക്കെതിരെ കേസെടുത്തു. മറ്റ് പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും ഏറ്റുമാനൂര്‍ എസ്.എച്ച്‌.ഒ. എ.ജെ.തോമസ് പറഞ്ഞു.

Advertisment