Advertisment

യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു

author-image
athira kk
Updated On
New Update

ലണ്ടന്‍: യുക്മ സാംസ്‌ക്കാരികവേദിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള നേതൃത്വത്തെ പ്രഖ്യാപിച്ചു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനും വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തിയുമാണ്. സി.എ ജോസഫ് (രക്ഷാധികാരി), കുര്യന്‍ ജോര്‍ജ് (ദേശീയ കോഓര്‍ഡിനേറ്റര്‍), തോമസ് മാറാട്ടുകളം, ജയ്‌സണ്‍ ജോര്‍ജ് ( സാംസ്‌ക്കാരികവേദി ജനറല്‍ കണ്‍വീനര്‍മാര്‍.)

Advertisment

publive-image

കൂടുതല്‍ വ്യക്തതയോടും ദിശാബോധത്തോടും കൂടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് യുക്മ സാംസ്‌ക്കാരികവേദിയുടെ വിവിധ ഉപസമിതികള്‍ രൂപീകരിച്ചിരിക്കുന്നത്. ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ജ്വാല ഇമാഗസിന്‍ യുക്മ സാംസ്‌ക്കാരികവേദിയുടെ തിലകക്കുറിയാണ്. ഈ ഭരണ സമിതിയുടെ തുടക്കത്തില്‍ത്തന്നെ \'ജ്വാല\' ഉപസമിതി പ്രഖ്യാപിച്ചിരുന്നു.

പ്രസിദ്ധീകരണത്തിന്റെ അന്‍പതാം ലക്കം പിന്നിട്ട \'ജ്വാല\'യുടെ അമരത്തു ഇത്തവണയും ചീഫ് എഡിറ്ററായി റജി നന്തികാട്ട് പ്രവര്‍ത്തിക്കും. മാനേജിങ് എഡിറ്ററായി യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസും, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ്ജ് അറങ്ങാശ്ശേരി, മോനി ഷീജോ, റോയ് സി ജെ, നിമിഷ ബേസില്‍ എന്നിവരും \'ജ്വാല\'ക്ക് ശോഭയേകും.

ജേക്കബ് കോയിപ്പള്ളി, ജയപ്രകാശ് പണിക്കര്‍, ജോയ്പ്പാന്‍, ടോം ജോസ് തടിയമ്പാട്, മീരാ കമല എന്നിവര്‍ സാഹിത്യ വിഭാഗം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.

ജിജി വിക്റ്റര്‍, ടോമി തോമസ്, തോമസ് പോള്‍, സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍, ഹരീഷ് പാലാ, സാന്‍ ജോര്‍ജ് തോമസ് എന്നിവരായിരിക്കും യുക്മ സാംസ്‌ക്കാരികവേദിയുടെ കലാവിഭാഗം സാരഥികള്‍. യുക്മയുടെ ഏറ്റവും ജനകീയ പ്രോഗ്രാമായ സ്റ്റാര്‍സിംഗര്‍ പരിപാടിയുടെ ചുമതല സെബാസ്റ്റ്യന്‍ മുത്തുപാറകുന്നേല്‍ നിര്‍വഹിക്കും. സ്റ്റാര്‍സിംഗറിന്റെ ആദ്യ രണ്ടു സീസണുകളുടെയും മുഖ്യ സംഘാടകനായിരുന്ന ഹരീഷ് പാലാ, സീസണ്‍ 3 വിജയി സാന്‍ ജോര്‍ജ് തോമസ് തുടങ്ങിയവരുടെ സഹകരണത്തോടെ ആയിരിക്കും യുക്മ സ്റ്റാര്‍സിംഗര്‍ സീസണ്‍4 രൂപകല്‍പ്പന ചെയ്യപ്പെടുക.

ഡോ. സിബി വേകത്താനം, ബേയ്ബി കുര്യന്‍, ജോബി അയത്തില്‍, റോബി മേക്കര, ജിജോമോന്‍ ജോര്‍ജ്ജ്, ബിജു പി മാണി എന്നിവര്‍ നാടകക്കളരിക്ക് നേതൃത്വം നല്‍കും. തനത് നാടക ശില്‍പ്പശാലകളും, നാടക മത്സരങ്ങളും നാടകക്കളരിയുടെ മുന്‍ഗണനകളാണ്. ബിനോ അഗസ്റ്റിന്‍, ബിജു അഗസ്റ്റിന്‍, സാം ജോണ്‍, സാബു മാടശ്ശേരി, ജോസഫ് മാത്യു, ജെയ്‌സണ്‍ ലോറന്‍സ്, റോനു സക്കറിയ, ചിന്തു ജോണി എന്നിവര്‍ അംഗങ്ങളായുള്ള ഫിലിം ക്ലബ് ആണ് യുക്മ സാംസ്‌ക്കാരികവേദിയുടെ മറ്റൊരു ഉപസമിതി.

യു കെ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക രംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂടുതല്‍ വ്യക്തികളെ ഉള്‍പ്പെടുത്തിക്കൊണ്ട് യുക്മ സാംസ്‌ക്കാരിക വേദി പ്രവര്‍ത്തനങ്ങള്‍ യു കെ മലയാളി പൊതുസമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുവാന്‍ യുക്മ പ്രതിജ്ഞാബദ്ധമാണെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാംസ്‌ക്കാരികവേദി നേതൃനിരക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് യുക്മ ദേശീയ നിര്‍വാഹക സമിതി അറിയിച്ചു.

Advertisment