കുവൈറ്റില്‍ വഴിയാത്രക്കാരിയായ യുവതിയെ അപമാനിച്ച മൂന്നു യുവാക്കള്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ വഴിയാത്രക്കാരിയായ യുവതിയെ അപമാനിച്ച മൂന്നു യുവാക്കള്‍ പിടിയില്‍ .ജഹ്‌റയിലെ നയിം റോഡിന് എതിര്‍വശമാണ് സംഭവം .

വഴിയാത്രക്കാരിയായ മറ്റൊരു സ്ത്രീ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്യുന്ന സമയം പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ഒരാള്‍ നേരത്തെ നിയമലംഘനത്തിന് അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

×