Advertisment

പൊന്നിൻകുരിശ് വിറ്റ് പോലും പ്രളയ ദുരിതബാധിതരെ സഹായിക്കാൻ പാലാ ബിഷപ്പ് മാർ കല്ലറങ്ങാട്ടിന്റെ ആഹ്വാനം

author-image
സുനില്‍ പാലാ
New Update

Advertisment

പള്ളികളിലെ പൊന്നിൻ കുരിശുകൾ പോലും വിറ്റ് പ്രളയ ദുരിതബാധിതരെ സഹായിക്കേണ്ട കാലഘട്ടമാണിതെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് "സത്യം ഓൺലൈനോട് " പറഞ്ഞു.

തന്റെ വ്യക്തിപരമായ ഈ നിർദ്ദേശം വൈദികരെയും വിശ്വാസ ജനത്തെയും അറിയിക്കുമെന്നും മാർ ജോസഫ് പറഞ്ഞു. രൂപതയിലെ സ്കൂളുകൾ കോളജുകൾ എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ ഫണ്ട് ശേഖരിയ്ക്കണമെന്നും, വൈദികർ തങ്ങളുടെ ഒരു മാസത്തെ നാമമാത്രമായ അലവൻസ് കെടുതികൾക്ക് ഇരയായവരുടെ കണ്ണീരൊപ്പാൻ നൽകണമെന്നും മാർ ജോസഫ് നിർദ്ദേശിച്ചു. ബൈബിളിൽ പറയുന്ന " വിധവയുടെ ചില്ലിക്കാശ് " പോലെ പവിത്രമാണീ ദാനമെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ഇത് നിർബന്ധ പിരിവോ അടിച്ചേൽപ്പിക്കലോ അല്ലെന്നും മാർ ജോസഫ് അടിവരയിട്ട് പറയുന്നു.

പ്രളയദുരിതബാധിതരെ സഹായിക്കാൻ രണ്ടു കോടിയിൽപ്പരം രൂപാ ഇതിനോടകം പാലാ രൂപത നൽകിയതായി ബിഷപ്പ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 ലക്ഷവും, ഇടുക്കി, ചങ്ങനാശ്ശേരി രൂപതകൾക്കായി 50 ലക്ഷം വീതവും നൽകി.പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി വിശ്വാസ സമൂഹം ഒരു കോടി 30 ലക്ഷം രൂപാ രൂപതയ്ക്ക് കൈമാറിയിരുന്നു.കിട്ടിയ പണത്തിൽ കൂടുതൽ രൂപത സംഭാവന ചെയ്തു

25 ലക്ഷത്തിൽപ്പരം രൂപയുടെ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തു.കുട്ടനാട്ടിലും ' മുരിങ്ങൂരിലും രൂപതയിലെ വൈദികർ ചേർന്ന് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിഷപ്പ് കല്ലറങ്ങാട്ട് നേരിട്ട് നേതൃത്വം നൽകിയിരുന്നു. രൂപതാ മാർ ജേക്കബ്ബ് മുരിക്കനും കുട്ടനാട്ടിലെ ശുചീകരണ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു.

Advertisment