Advertisment

പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവന്റ് മാനേജരായ യുവതിയെ പീഡിപ്പിച്ച കേസ്; ധാബ ഉടമകള്‍ അറസ്റ്റില്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇവന്റ് മാനേജരായ 27-കാരിയെ പീഡിപ്പിച്ച കേസില്‍ ധാബ ഉടമകളായ രണ്ടു പേര്‍ അറസ്റ്റില്‍. ഡല്‍ഹി ലാജ്പത് നഗറില്‍ താമസക്കാരനായ മിക്കി മെഹ്ത (57), നവീന്‍ ദവാര്‍ (46) എന്നിവരെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.

മുംബൈ സ്വദേശിനിയെ നവംബര്‍ 19ന് ആണ് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത ഡൽഹി പോലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ഡൽഹിയിലെത്തിയ യുവതി നവംബർ 18-നും 19-നും തന്റെ ഫെയ്സ്ബുക്ക് സുഹൃത്തായ മെഹ്തയെയും ഇയാളുടെ സുഹൃത്ത് ദവാറിനെയും നേരിട്ട് കണ്ടിരുന്നു. 19-ാം തീയതി മൂവരും കൊണാട്ട് പ്ലേസിൽനിന്ന് ഏറോ സിറ്റിയിലെ ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ദവാർ യുവതിയോട് മോശമായി പെരുമാറി.

തുടർന്ന് മെഹ്തയെയും യുവതിയെയും ഹോട്ടലിൽ ഇറക്കിയ ശേഷം ദവാർ കാറിൽ മടങ്ങി. ഹോട്ടൽ മുറിയിലെത്തിയ മെഹ്ത പിന്നീട് ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിനുശേഷം ഹോട്ടലിൽനിന്ന് കൂട്ടിക്കൊണ്ടുപോയി ആനന്ദ് വിഹാറിൽ തന്നെ ഉപേക്ഷിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

Advertisment