Advertisment

ബേക്കിംഗ് സോഡയുടെ 12 ഉപയോഗങ്ങള്‍ : ഓരോ വീട്ടമ്മയും അറിഞ്ഞിരിക്കേണ്ടത്..

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

ബേക്കിംഗ് സോഡ ഭക്ഷണ നിര്‍മാണത്തിനാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് മറ്റു പല പ്രയോജനങ്ങളുമുണ്ട്. പ്രത്യേകിച്ചും പല സാധനങ്ങളും വൃത്തിയാക്കുവാന്‍. ചില ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് ഇറച്ചിയും മീനും മറ്റും ഫ്രിഡ്ജില്‍ ദുര്‍ഗന്ധമുണ്ടാക്കും. ഇളം ചൂടുള്ള വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി ഫ്രിഡ്ജിനകം തുടച്ചാല്‍ ദുര്‍ഗന്ധം മാറിക്കിട്ടും. സോക്‌സുകളിലെ ചെളി പോകാന്‍ ചിലപ്പോള്‍ ബുദ്ധമുട്ടാണ്.

Advertisment

publive-image

ഉരച്ചു കഴുകിയാല്‍ ഇവ കേടാകുകയും ചെയ്യും. ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ ഇവ മുക്കി വച്ച് കുറച്ചു സമയം കഴിഞ്ഞ് കഴുകിയാല്‍ വേഗം വൃത്തിയാകും. തുണികളിലെ വിയര്‍പ്പു മണവും വിയര്‍പ്പു കറയും പോകാന്‍ തണുത്ത വെള്ളത്തില്‍ ബേക്കിംഗ് സോഡ കലക്കി വിയര്‍പ്പു പാടുള്ള സ്ഥലത്ത് പുരട്ടി അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഫല്‍സ്‌കില്‍ ബേക്കിംഗ് സോഡ കലര്‍ത്തിയ വെള്ളം നിറച്ചു വച്ച് പിന്നീട് ഇളം ചൂടുവെള്ളം കൊണ്ട് കഴുകിയാല്‍ ദുര്‍ഗന്ധം മാറും. ഫല്‍സ്‌കിന് ഉള്‍വശം വെട്ടിത്തിളങ്ങുകയും ചെയ്യും.

ബേക്കിംഗ്‌സോഡാ കൊണ്ട് ഇങ്ങനെയും ചില ഉപയോഗങ്ങള്‍ ഉണ്ട്

1. കുറച്ച്‌ ബേക്കിംഗ് സോഡയില്‍ ഏതെങ്കിലും ഒരു ക്ലെസര്‍ മിക്‌സ് ചെയ്തു മുഖത്ത് സ്‌ക്രബ് ചെയ്താല്‍ മുഖം സുന്ദരമാകും

2. തുണികള്‍ക്ക് നല്ല സുഗന്ധം കിട്ടാന്‍ കുറച്ച്‌ ബേക്കിംഗ് സോഡയും കരയാമ്ബൂവും മിക്‌സ് ചെയ്ത് ചെറിയ തുണി സഞ്ചിയില്‍ കെട്ടി അലമാരയില്‍ വെക്കുക

3. നനഞ്ഞ ദുര്‍ഗന്ധം നിറഞ്ഞ ഷൂസില്‍ കുറച്ച്‌ ബേക്കിംഗ് സോഡാ വിതറി അല്‍പസമയത്തിനു ശേഷം കുടഞ്ഞു കളഞ്ഞാല്‍ ഷൂസിന്റെ ദുര്‍ഗധന്ധം മാറിക്കിട്ടും.

4.കൈകളില്‍ എന്തെങ്കിലും രീതിയിലുള്ള കറ പറ്റിയാല്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡയില്‍ പാതി ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് കൈകളില്‍ തിരുമ്മി കഴുകുക.

5. രണ്ടു സ്പൂണ്‍ ബേക്കിംഗ് സോഡയില്‍ ഒരു സ്പൂണ്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ചേര്‍ത്ത് ബ്രഷ് ചെയ്താല്‍ പല്ല് നന്നായി വെളുക്കും.

6. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡാ മിക്‌സ് ചെയ്താല്‍ നല്ലൊരു മൌത്ത് വാഷ് ആയി.

7.ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ കുറക്കുന്നതിനും ബീക്കിംഗ് സോഡാ ഉപയോഗിക്കാം

8. വസ്ത്രങ്ങളിലെ കറ കളയാനും ബേക്കിംഗ് സോഡാ ഉപയോഗിക്കാം കുറച്ച്‌ ബേക്കിംഗ് സോഡാ വെള്ളത്തില്‍ കുഴച്ചു കറയില്‍ പുരട്ടിയാല്‍ മതി.

9. കൂടാതെ ടൈല്‍സ് വൃത്തിയാക്കാന്‍ അര കപ്പ് ബേക്കിംഗ് സോഡയില്‍ കാല്‍ കപ്പ് ഹൈഡ്രജന്‍ പെറോക്‌സൈഡും ഒരു ടീസ്പൂണ്‍ സോപ്പ് ലായനിയും ചേര്‍ത്താല്‍ തറ മിന്നിത്തിളങ്ങും.

10. കുറച്ച്‌ ബേക്കിംഗ് സോഡാ ചീപ്പില്‍ കുടഞ്ഞിട്ട് മുടിചീകിയാല്‍ ഡ്രൈ ഷാമ്ബൂവിന്റെ ഫലം ചെയ്യും.

Advertisment