Advertisment

സൗദികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ 24 മണിക്കൂറിനകം വിസ ഇമെയിലില്‍ ലഭിക്കും.

author-image
admin
New Update

റിയാദ്- കാത്ത് നില്‍പ്പിന് വിരാമമായി   സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്ന തിനുള്ള  നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഇ വിസ നിലവില്‍ വന്നു. ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ, ബിസിനസ് വിസ, കോണ്‍ഫറന്‍സ് വിസ, മെഡിക്കല്‍ അറ്റന്റന്റ് വിസ എന്നിവക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം പ്രാബല്യത്തിലായത്. ഇതോടെ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി വിസക്ക് അപേക്ഷിച്ചാല്‍ വളരെ പെട്ടന്നുതന്നെ വിസ ലഭിക്കുന്ന സംവിധാനമാണ് നിലവില്‍ വന്നത്

Advertisment

publive-image

https://indianvisaonline.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ വ്യക്തി വിവരങ്ങള്‍ പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി പണമടച്ചാല്‍ വിസ 24 മണിക്കൂറിനകം റജിസ്റ്റര്‍ ചെയ്ത ഇമെയിലില്‍ എത്തും. ഇതു പ്രിന്റെടുത്ത് ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിയാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യും. ഇന്ത്യയിലെത്തുമ്പോഴാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുക. എംബസിയിലോ കോണ്‍സു ലേറ്റിലോ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു നേരത്തെ എല്ലാ നടപടിക്രമങ്ങളും സൌദിയില്‍ പൂര്‍ത്തി കരിച്ചാല്‍ മാത്രമേ വിസ ലഭ്യമായിരുന്നുള്ളൂ.

publive-image

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇ വിസ സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമായത്. ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ 132 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് ഇ വിസ നില വിലുണ്ട്.ഇ വിസ സംബന്ധിച്ചുള്ള പുതിയ നീക്കത്തെ സ്വദേശികള്‍ പരക്കെ സ്വാഗതം ചെയ്തിരിക്കുകയാണ്. ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇ വിസ സംവിധാനത്തെ വളരെ നല്ല കാല്‍വെപ്പായാണ് കാണുന്നത് ഇന്ത്യ കേന്ദ്രികരിച്ച്‌ നടത്തുന്ന ടുറിസം  അടക്കമുള്ള മേഖലകള്‍ക്ക് പുതിയ ഉണര്‍വ് ഉണ്ടാകുമെന്ന് ഈ രംഗത്തുള്ളവര്‍ അഭിപ്രയപെടുന്നു.

Advertisment