Advertisment

ഞാന്‍ ആഗ്രഹിച്ച പാര്‍ട്ടിക്ക് വോട്ടു ചെയ്തപ്പോള്‍ വീണത് മറ്റൊരു പാര്‍ട്ടിക്കാണ് ; ’ ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാനാവില്ല ; തിരുവനന്തപുരത്ത് പരാതിയുമായി യുവാവ്; ആരോപണം തള്ളി തെരഞ്ഞെടുപ്പു കമ്മീഷന്‍

New Update

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും പരാതി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് പരാതി നല്‍കിയത്.

Advertisment

താന്‍ ഒരുപാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ആ ചിഹ്നത്തില്‍ അമര്‍ത്തി. എന്നാല്‍ വി.വിപാറ്റ് യന്ത്രത്തില്‍ കണ്ടത് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമാണെന്നാണ് എബിന്റെ പരാതിയില്‍ പറയുന്നത്.

publive-image

പരാതി ഉയര്‍ന്നതോടെ 151ാം നമ്പര്‍ ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ച് പരിശോധന നടന്നു. പക്ഷേ പരിശോധനയില്‍ പിഴവ് കണ്ടെത്തിയിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എബിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞത്.

അതേസമയം, പരാതിയില്‍ എബിന്‍ ഉറച്ചു നില്‍ക്കുകയാണ്. ‘ഞാന്‍ ആഗ്രഹിച്ച പാര്‍ട്ടിക്ക് വോട്ടു ചെയ്തപ്പോള്‍ വീണത് മറ്റൊരു പാര്‍ട്ടിക്കാണ്.’ ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാനാവില്ലെന്നും എബിന്‍ മാധ്യമങ്ങളോടു പറഞ്ഞു. വി.വിപാറ്റില്‍ താന്‍ ഇക്കാര്യം കൃത്യമായി കണ്ടതാണെന്നും എബിന്‍ പറഞ്ഞു.

Advertisment