Advertisment

ഇവിഎം മെഷീനുകള്‍ തലച്ചുമടായി എടുത്ത് നടന്നു നീങ്ങുന്ന കുട്ടികള്‍: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി യാദവ്

New Update

പട്‌ന: ഇവിഎം മെഷീനുകള്‍ ചുമക്കാന്‍ കുട്ടികളെ ഉപയോഗിച്ചതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്‍ജെഡി( രാഷ്ട്രീയ ജനതാദള്‍) നേതാവ് തേജസ്വി യാദവ്.

Advertisment

ഇവിഎം മെഷീനുകള്‍ അടങ്ങുന്ന പെട്ടികള്‍ തലയിലും കൈയിലും പിടിച്ചുകൊണ്ട് കുട്ടികള്‍ നീങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടാണ് കമ്മീഷനെതിരെ ആഞ്ഞടിച്ചത്. ഇവിഎം മെഷീനുകള്‍ കൊണ്ടുപോകാന്‍ രജിസ്റ്റര്‍ പോലും ചെയ്യാത്ത വാഹനങ്ങള്‍ ഉപയോഗിച്ചതും മുന്‍ ഡപ്യൂട്ടി മുഖ്യമന്ത്രി കൂടിയായ അദേഹം വിമര്‍ശിച്ചു.

 

ബീഹാറില്‍ ഇവിഎം ട്രാന്‍സ്‌പോര്‍ട്ടഷനുവേണ്ടി ബാലവേലയാണ് നടന്നതെന്ന രൂക്ഷ ആരോപണവുമായി തേജസ്വി യാദവ് ട്വിറ്ററിലാണ് രംഗത്തെത്തിയത്. ചട്ടം ലംഘിച്ചുകൊണ്ട് വോട്ടിങ് മെഷീനുകള്‍ കൊണ്ടുപോയത് രജിസ്റ്റര്‍ ചെയ്ാത്ത വാഹനങ്ങളിലാണെന്നും ട്വിറ്ററില്‍ അദേഹം വ്യക്തമാക്കി.

ഇവിഎം മെഷീനുകളില്‍ അനാവശ്യ ഇടപെടല്‍ നടത്തുമെന്ന് യുപി, ബീഹാര്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ബീഹാറില്‍ നിന്ന് ഇവിഎം മെഷീനുകള്‍ യാതൊരു സുരക്ഷയും ഇല്ലാതെ കൊണ്ടുപോകുന്നതിന്റെ തെളിവുകള്‍ പുറത്തുവിട്ടിരിക്കുന്നത്. യുപിയില്‍ മീററ്റ്, റായ്ബറേലി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌റ്റോര്‍ റൂമുകളുടെ പുറത്ത് നിലത്ത് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. ചണ്ഡിഗഢിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റോര്‍ റൂമിനു പുറത്ത് കാവല്‍ നില്‍ക്കുകയാണ്.

Advertisment