Advertisment

കുറ്റവാളികളെ സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്നും കോടികൾ ചെലവിടുന്ന അഴിമതി സർക്കാരിനെതിരെയുളള വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ് : എക്സ് എംപി ഫ്രാൻസിസ് ജോർജ്

New Update

publive-image

Advertisment

മൂവാറ്റുപുഴ: പറഞ്ഞുറപ്പിച്ച് കമ്മീഷൻ അടിച്ച് മാറ്റുന്ന ബ്രോക്കർമാരുടെ കൂട്ടമായി സംസ്ഥാന സർക്കാർ മാറിയെന്ന് കേരള കോൺഗ്രസ് നേതാവ് ഫ്രാൻസീസ് ജോർജ് എക്സ് എംപി പറഞ്ഞു.

കുറ്റവാളികളെ സംരക്ഷിക്കാൻ പൊതു ഖജനാവിൽ നിന്നും കോടികൾ ചെലവിടുന്ന അഴിമതി സർക്കാരിനെതിരെയുളള വിധിയെഴുത്താവും തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

publive-image

ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റെ കല്ലൂർക്കാട് പഞ്ചായത്ത് തല വാഹന പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരക്കുകയായിരുന്നു അദ്ദഹം. കോൺസ് മണ്ഡലം പ്രസിഡന്റ് ബൈജി അധ്യക്ഷത വഹിച്ചു.

publive-image

ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജോസ് അഗസ്റ്റിൻ, കെ. ജി. രാധാകൃഷ്ണൻ, ഐ എൻറ്റിയു സി നേതാവ് ജോൺ തെരുവത്ത്, മുഹമ്മദ് റഫീക്ക്, പങ്കജാക്ഷൻ നായർ ,ബൈജു അത്രശേരി, ആൽബിൻ രാജു , വിൽസൺ നെടുങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു.

publive-image

വിവിധ സ്വീകരണ പരിപാടികളില്‍ സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളും പങ്കെടുത്തു. സമാപന സമ്മേളനം കെപിസിസി അംഗം എ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.

election campaign
Advertisment