Advertisment

ബാറുടമകളില്‍ നിന്ന്‌ നൂറു കോടി രൂപ പിരിച്ചുനല്‍കണം; ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിച്ച്‌ മുന്‍ പൊലീസ്‌ കമ്മിഷണര്‍ പരം ബിര്‍ സിങ്

New Update

മുംബൈ: മുംബൈയിലെ ബാറുടമകളില്‍ നിന്ന്‌ നൂറു കോടി രൂപ പിരിച്ചുനല്‍കാന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ്‌ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിച്ച്‌ മുന്‍ പൊലീസ്‌ കമ്മിഷണര്‍ പരം ബിര്‍ സിങ്‌. കോഴ ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ്‌ കമ്മീഷണര്‍ കോടതിയെ സമീപിച്ചത്‌.

Advertisment

publive-image

ആഭ്യന്തരമന്ത്രിയുടെ വീടിന്‌ മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരംബിര്‍ സിങ്‌ ആവശ്യപ്പെടുന്നു. കോഴ ആരോപണത്തില്‍ വസ്‌തുനിഷ്‌ഠമായ അന്വേഷണം വേണമെന്നാണ്‌ ഹര്‍ജിയിലെ പ്രധാന ആവശ്യം. പരംബിര്‍ സിങിനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോതഗി ഹാജരാകും.

അംബാനിക്കേസില്‍ എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ മുംബൈ സിറ്റി പൊലീസ്‌ കമ്മിഷണര്‍ സ്ഥാനത്തുനിന്ന്‌ പരം ബിര്‍ സിങിനെ മാറ്റിയത്‌.

മുംബൈയിലെ ഹോട്ടല്‍, ബാര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ നൂറു കോടി രൂപ പിരിച്ചു നല്‍കാന്‍ അംബാനിക്കേസില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്‌ത പൊലീസ്‌ ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട്‌ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌ മുഖ്‌ ആവശ്യപ്പെട്ടെന്നാണ്‌ മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെയ്‌ക്ക്‌ നല്‍കിയ കത്തിലെ പ്രധാന ആരോപണം.

MUMBAI POLICE
Advertisment