Advertisment

സി.ബി.എസ്.ഇ മാതൃകയില്‍ ശേഷിക്കുന്ന പരീക്ഷകളും റദ്ദാക്കുമെന്ന് ഐ‌.സി.എസ്.ഇ

New Update

ന്യൂഡല്‍ഹി:സി.ബി.എസ്.ഇ മാതൃകയില്‍ ശേഷിക്കുന്ന പരീക്ഷകളും റദ്ദാക്കുമെന്ന് ഐ‌.സി.എസ്.ഇ അറിയിച്ചു.ഐ.സി.എസ്.ഇയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

Advertisment

publive-image

മൂല്യനിര്‍ണയത്തിലും സി.ബി.എസ്.ഇ നിശ്ചയിക്കുന്ന രീതി പിന്തുടരും. സാഹചര്യം മെച്ചപ്പെട്ടാല്‍ പിന്നീടു പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് ജയദീപ് ഗുപ്ത അറിയിച്ചു.

നേരത്തേ അടുത്ത മാസം നടത്താനിരുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കിയതായി സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതിനിടയിലാണ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സി.ബി.എസ്.ഇ കോടതിയെ അറിയിച്ചത്. സാഹചര്യം മെച്ചപ്പെട്ടാല്‍ പിന്നീട് പരീക്ഷ നടത്തും.

examination
Advertisment