Advertisment

പ്രത്യേക തരത്തിലുള്ള അമിത ശബ്ദം നിങ്ങളുടെ കേൾവിയെ ബാധിക്കും

New Update

publive-image

Advertisment

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങലിലൊന്നാണ് ചെവി. കേൾവി ശക്തി നഷ്ടപ്പെടുത്തുന്നതിനെ കുറച്ച് നമ്മളിൽ പലർക്കും ചിന്തിക്കാൻ കൂടി കഴിയില്ല. എന്നാൽ അമിതമായ ശബ്ദം സ്ഥിരമായി കേൾക്കുന്നവർ സൂക്ഷിക്കുക. നിങ്ങളുടെ കേൾവി ശക്തി നഷ്ടമാകാനുള്ള സാദ്ധ്യത കൂടുതലാണ്.

അമിതം ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് പരിഹരിക്കുന്നതും ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 85 ഡെസിബെലില്‍ കൂടിയ ശബ്ദമെല്ലാം കേള്‍വിക്ക് ദോഷമുണ്ടാക്കുന്നതാണെന്നാണ് പഠനം. ലോഗരിതമിക് സ്‌കെയിലില്‍ ആണ് ഡെസിബെല്‍ എന്നതിനാല്‍ ഓരോ മൂന്ന് ഡെസിബെല്‍ കൂടുന്നതിനനുസരിച്ച് ശബ്ദത്തിന്റെ കാഠിന്യവും ഇരട്ടിയാകും. അമിത ശബ്ദം ചെവിയിലെ കോക്ലിയയിലെ കേള്‍വി കോശത്തിന്റെ ഹൈപിച്ചുകളില്‍ നാശം സംഭവിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നത്.

ശബ്ദം കടന്നുപോകുന്ന ഏതുഭാഗത്തെ പ്രശ്‌നം കൊണ്ടും കേള്‍വിക്കുറവ് ഉണ്ടാകാം. ചെവിയുടെ മധ്യഭാഗത്തെ പ്രശ്‌നം കൊണ്ടാണ് ഉണ്ടാകുന്നതെങ്കില്‍ മരുന്നോ ശസ്ത്രക്രിയയോ കൊണ്ട് പരിഹരിക്കാം. എന്നാല്‍, ചെവിയുടെ ഉള്‍ഭാഗത്തെ പ്രശ്‌നം കോക്ലിയയിലെ തകരാറ് കൊണ്ടാണ് കേള്‍വിക്കുറവുണ്ടാകുന്നതെങ്കില്‍ അത് പരിഹരിക്കുക അത്ര എളുപ്പമല്ല. ശ്രവണ സഹായി വെക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം.

തുടര്‍ച്ചയായി അമിത ശബ്ദം കേള്‍ക്കുന്ന ശീലം അവസാനിപ്പിക്കുക എന്നതാണ് ഈ പ്രശ്നം വരാതിരിക്കാനുള്ള പ്രധാന മാർഗം. ഇയര്‍ പ്ലഗ്, ഇയര്‍ മഫ് തുടങ്ങിയവ വെക്കുന്നതും നല്ലതാണ്. സാധാരണ ഇയര്‍ പ്ലഗ് യഥാവിധം ചെവിയില്‍ വെക്കുകയാണെങ്കില്‍ 20 മുതല്‍ 40 ഡെസിബെല്‍ വരെ കുറവ് ശബ്ദമേ നമുക്ക് കേള്‍ക്കുകയുള്ളൂ. ചെവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അസ്വസ്തതകൾ ഉണ്ടായാൽ സ്വന്തമായി ചികിത്സിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുക.

Health tip
Advertisment