Advertisment

കോട്ടയം ജില്ലയിൽ ഒൻപത് വിദേശമദ്യ ചില്ലറ വിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ എക്സൈസ് വകുപ്പ് നടപടി ആരംഭിച്ചു

New Update

publive-image

Advertisment

കോട്ടയം: സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് സൗകര്യ കുറവും വാഹനപാർക്കിംഗ് സൗകര്യങ്ങളും ഇല്ലാത്ത 96 വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായി എക്സൈസ് കമ്മീഷണർ ജൂൺ പതിനൊട്ടിന് കേരളാ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ അറിയിച്ചു.

ഇതിൽ ഒൻപത് എണ്ണം കോട്ടയം ജില്ലയിലാണ്. കറുകച്ചാൽ, കാഞ്ഞിരപ്പള്ളി-1, കോടിമത, കാഞ്ഞിരപ്പള്ളി-2, നാഗമ്പടം, പഴയ ബോട്ട് ജെട്ടി, ഉഴവുർ, രാമപുരം, വൈക്കം മേഖലകളിലെ വിദേശ മദ്യ ചില്ലറ വിൽപ്പന ശാലകളാണ് മാറ്റി സ്ഥാപിക്കുക.

ഉപഭോക്താക്കൾക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സൗകര്യങ്ങളും, വാഹനഗതാഗതത്തിന് തടസം നേരിടാതെയും മദ്യം വാങ്ങാൻ എത്തുന്ന ഉപഭോക്താവിന് വാഹനം പാർക്കിംഗ് സൗകര്യങ്ങൾ ഉള്ളയിടത്താണ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുക.

ഇപ്പോൾ ജില്ലയിൽ മാറ്റി സ്ഥാപിക്കാനുള്ള ഒൻപതും ബാർ ഉടമകൾ മാറ്റികിട്ടുവാൻ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷം ചില സാമൂഹിക പ്രവർത്തകരെകൊണ്ട് ഗതാഗത തടസ്സവും അസൗകര്യങ്ങളും ആരോപിച്ച് സർക്കാർ തലത്തിൽ പരാതികൾ ഉള്ളവയാണ്.

കേരളാ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ബാർ ഉടമകൾക്ക് വേണ്ടിയാണ് കോട്ടയം ജില്ലയിലെ ഒൻപത് വിദേശമദ്യ ഷോപ്പുകൾ മാറ്റേണ്ടതാണ് എന്ന് ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത് എന്നുള്ള ആരോപണം ശക്തമാണ്.

kottayam news
Advertisment