Advertisment

ഫെഡറല്‍ തടവറയില്‍ കഴിയുന്ന ഏക നേറ്റീവ് അമേരിക്കന്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

New Update

publive-image

Advertisment

ടെറഹോട് (ഇൻഡ്യാന): കൊലപാതകകുറ്റത്തിന് വധശിക്ഷ കാത്തുകഴിഞ്ഞിരുന്ന ലെസ്മണ്ട് മിച്ചലിന്റെ (38) വധശിക്ഷ ഫെഡറൽ നിയമപ്രകാരം നടപ്പാക്കി.

ടെറഹോട്ടിലെ ഫെഡറൽ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. 1994 ഫെഡറൽ വധശിക്ഷ നടപ്പാക്കിയതിനുശേഷം ആദ്യമായാണ് ഒരു നേറ്റീവ് അമേരിക്കൻ ശിക്ഷയ്ക്കു വിധേയനാകുന്നത്.

ട്രെബൽ നേതാക്കളും അറ്റോർണിയും ശിക്ഷ ഒഴിവാക്കുന്നതിനു ശ്രമിച്ചുവെങ്കിലും പ്രസിഡന്റ് മാപ്പപേക്ഷ തള്ളുകയായിരുന്നു.

publive-image

മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കടത്തിവിട്ടാണ് വധശിക്ഷ നടപ്പാക്കിയത്. നവജൊ നാഷൻ ട്രെബൽ നേതാക്കളുടെ ശക്തമായ പ്രതിഷേധങ്ങൾക്കു മിച്ചലിന്റെ വധശിക്ഷ ഒഴിവാക്കാനായില്ല. സുപ്രീം കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.

2001ൽ 63 വയസ്സുള്ള നവജൊ സ്ത്രിയെയും, ഒൻപതു വയസ്സുള്ള പേരകുട്ടിയെയും അരിസോണയ്ക്കു സമീപം വച്ചു കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വേർപെടുത്തി കുഴിച്ചിട്ട കേസിലാണ് ശിക്ഷ വിധിച്ചത്.

മിച്ചല്‍ ഇവരെ കൊലപ്പെടുത്തിയശേഷം സ്ത്രീയുടെ പിക്കപ്പ് മോഷ്ടിച്ചു. അതുപയോഗിച്ച് കവർച്ചകൾ നടത്തുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്.

us news
Advertisment