Advertisment

സംസ്ഥാനത്ത് ഒടുവില്‍ തൂക്കിലേറ്റിയത് റിപ്പര്‍ ചന്ദ്രനെ ; ശിക്ഷ നടപ്പാക്കിയത് 1991 ജൂലൈ 6ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ; സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വധശിക്ഷ ലഭിച്ചത് ആറ് പേര്‍ക്ക്

New Update

ആലപ്പുഴ : സംസ്ഥാനത്ത് ഒടുവിൽ തൂക്കിലേറ്റിയതു റിപ്പർ ചന്ദ്രനെ. 1991 ജൂലൈ 6നു കണ്ണൂർ സെൻട്രൽ ജയിലിലാണു ചന്ദ്രനെ തൂക്കിലേറ്റിയത്. കഴിഞ്ഞ വർഷവും ഈ വർഷവുമായി സംസ്ഥാനത്തു വധശിക്ഷ വിധിച്ചത് ആറുപേർക്ക്.

Advertisment

publive-image

ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ (56) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതി സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കാക്കപ്പറമ്പത്തുവെളി ആർ.ബൈജുവിന് (45) 2018 ഏപ്രിൽ 21ന് കോടതി വധശിക്ഷ വിധിച്ചു .

അമ്മയു‌ടെ മുന്നിൽ 2 പിഞ്ചുകുട്ടികളെ കൊന്നകേസിൽ കുട്ടികളുടെ പിതൃസഹോദരൻ റാന്നി കീക്കൊഴൂർ മാടത്തേത്ത് തോമസ് ചാക്കോയ്ക്ക്(ഷിബു – 47) ഫെബ്രുവരി 15, 2019 ന് കോടതി വധശിക്ഷ വിധിച്ചു .

ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ചകേസിൽ തിരുവനന്തപുരം വട്ടപ്പാറ കല്ലുവാക്കുഴി തോട്ടരികത്ത് കൊലുസു ബിനു എന്ന അനിൽ കുമാറിന് 2019 ഏപ്രിൽ 11 ന് കോടതി വധശിക്ഷ വിധിച്ചു .

വണ്ടിപ്പെരിയാറിൽ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊന്ന കേസിലെ പ്രതി പീരുമേട് 57ാം മൈൽ പെരുവേലിൽ പറമ്പിൽ ജോമോന് (38) 2019 ജനുവരി 17 ന് കോടതി വധശിക്ഷ വിധിച്ചു .

തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊലയിൽ നേരിട്ടു പങ്കുള്ളതായി തെളിഞ്ഞ രണ്ടുപൊലീസുകാർക്കു 2018 ജൂലൈ 25 ന് കോടതി വധശിക്ഷ വിധിച്ചു .

ചോറ്റാനിക്കരയിൽ നാലര വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയുടെ കാമുകനായ പിറവം ഐക്കരനാട് മീമ്പാറ കൊന്നമ്പറമ്പിൽ വീട്ടിൽ രജിത്തിന് (33)  2018 ജനുവരി 15ന് കോടതി വധശിക്ഷ വിധിച്ചു .

Advertisment