Advertisment

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് റെഡി ..! ; ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകൻ ! ; 5 വധശിക്ഷകളിൽ മുത്തച്ഛനൊപ്പം താൻ സഹായിയായിരുന്നെന്ന് പവൻ

New Update

ഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മീററ്റ് ജയിലിലെ ആരാച്ചാർ പവൻ ജല്ലാദ് റെഡി. ശിക്ഷ നടപ്പാക്കാൻ രണ്ട് ആരാച്ചാർമാരെ തിഹാർ ജയിലിലേക്ക് അയയ്ക്കുമെന്നു യുപി എഡിജിപി ആനന്ദ് കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisment

publive-image

ഇതിലൊരാൾ പവൻ ജല്ലാദായിരിക്കുമെന്നാണു സൂചനയെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണു മീററ്റ് ജയിൽ അധികൃതരുടെ വിശദീകരണം. . ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവൻ.

കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും കല്ലു ജല്ലാദാണ്. 5 വധശിക്ഷകളിൽ മുത്തച്ഛനൊപ്പം താൻ സഹായിയായിരുന്നെന്നും പവൻ അവകാശപ്പെടുന്നു. പവന്റെ പിതാവ് ബബ്ബുവും ആരാച്ചാരായിരുന്നു.

നിർഭയ കേസിലെ 4 പ്രതികൾ ഉൾപ്പെടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 12 പേർ ഇപ്പോൾ തിഹാർ ജയിലിലുണ്ട്. എന്നാൽ തിഹാർ ജയിലിൽ ഔദ്യോഗിക ആരാച്ചാരില്ല.

Advertisment