Advertisment

കുവൈറ്റില്‍ വാടകക്കാരുടെ വാടക ഒഴിവാക്കാന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ ആഹ്വാനം

New Update

കുവൈറ്റ് : കുവൈറ്റില്‍ വാടകക്കാരുടെ വാടക ഒഴിവാക്കാന്‍ ആഹ്വാനം . നിങ്ങളുടെ വാടകക്കാരെ സഹായിക്കുക എന്ന മുദ്രാവക്യം ഉയര്‍ത്തിയാണ് കുവൈറ്റിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ റിയല്‍ എസ്‌റ്റേറ്റ് ഉടമകളോട് വാടക ഒഴിവാക്കാന്‍ ആഹ്വാനം ചെയ്തത്.

Advertisment

publive-image

രാജ്യത്തെ നിലവിലെ അവസ്ഥകള്‍ കണക്കിലെടുത്താണ് വാടകക്കാരുടെ അധിക ഭാരം ഒഴിവാക്കി അവരെ സഹായിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ പ്രതിസന്ധി ഘട്ടത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക ഒഴിവാക്കുന്നതിനും മേഖലയെ അധിക പ്രഹരത്തില്‍ നിന്ന് ഒഴിവാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് എമാദ് ഹൈദര്‍ പറഞ്ഞു.

kuwait kuwait latest
Advertisment