Advertisment

സ്വദേശങ്ങളിലേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ പോകാം; കുവൈറ്റില്‍ പ്രവാസി അധ്യാപകര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചതായി റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 'മിഡ് ടേം വെക്കേഷന്റെ' ഭാഗമായി പ്രവാസി അധ്യാപകര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ യാത്ര ചെയ്യാന്‍ അനുമതി/എക്‌സിറ്റ് പെര്‍മിറ്റ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയതായി റിപ്പോര്‍ട്ട്.

രണ്ടാം സെമസ്റ്ററില്‍ ജോലി പുനരാരംഭിക്കുന്നതില്‍ കാലത്താമസമുണ്ടായാല്‍ അത് അധ്യാപകരുടെ ഉത്തരവാദിത്തമായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജോലി ആരംഭിക്കുന്നത് വൈകിയാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അധ്യാപകര്‍ വഹിക്കുമെങ്കില്‍ അധ്യാപകരെ അവധിക്ക് പോകാന്‍ അനുവദിക്കാമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Advertisment