Advertisment

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോളും ! 73 സീറ്റുകളോടെ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് വിലയിരുത്തല്‍

New Update

publive-image

തിരുവനന്തപുരം: 73 സീറ്റുകളോടെ സംസ്ഥാനത്ത് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോള്‍. യുഡിഎഫ് 64 സീറ്റുകള്‍ നേടും. എന്‍ഡിഎയ്ക്ക് രണ്ടു സീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും എക്സിറ്റ്പോള്‍ പ്രവചിക്കുന്നു.

ഇടതുമുന്നണിക്ക് ലഭിക്കുന്ന വോട്ടുവിഹിതം 40.9 ശതമാനമാണ്. യുഡിഎഫിന് 38.52 ശതമാനവും എന്‍ഡിഎയ്ക്ക് 15.48 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എല്‍ഡിഎഫിന് 68 മുതല്‍ 78 വരെ സീറ്റുകളും യുഡിഎഫിന് 59 മുതല്‍ 70 വരെ സീറ്റുകളും എന്‍ഡിഎയ്ക്ക് 1 മുതല്‍ രണ്ട് സീറ്റുവരെയും മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിക്കാം.

Advertisment