Advertisment

ആരു തോറ്റാലും വിജയിച്ചത് ചാനലുകാര്‍ ! എക്‌സിറ്റ് പോള്‍, പോസ്റ്റ് പോള്‍ സര്‍വേ ദിനങ്ങളില്‍ നേട്ടമുണ്ടാക്കിയത് മനോരമ ന്യൂസ് തന്നെ. ഗ്രാഫിക്‌സിലും അവതരണത്തിലും മികച്ചു നിന്നതോടെ ഏഷ്യാനെറ്റിനെ കടത്തിവെട്ടി മനോരമയുടെ നേട്ടം. പഴഞ്ചന്‍ ശൈലി തുടര്‍ന്നതോടെ ഏഷ്യാനെറ്റ് ന്യൂസിനെ കൈവിട്ട് പ്രേക്ഷകര്‍ ! കോടികള്‍ മുടക്കിയ ഓഗ്മെന്റ് റിയാലിറ്റിയും മാതൃഭൂമിക്ക് തുണയായില്ല. സര്‍വേയില്ലാതിരുന്നതോടെ കൈവിട്ട പ്രേക്ഷകരെ തിരികെ പിടിക്കാന്‍ ഏഷ്യാനെറ്റ്, മനോരമ ചാനല്‍ സര്‍വേകള്‍ കടമെടുത്ത് അവതരിപ്പിച്ച് 24ന്യൂസും, എക്‌സിറ്റ്‌പോളില്‍ നടന്നത് ചാനല്‍ യുദ്ധം തന്നെ !

New Update

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന എക്‌സിറ്റ് പോള്‍, പോസ്റ്റ് പോള്‍ സര്‍വേകള്‍ക്കൊണ്ടുള്ള നേട്ടം ചാനലുകള്‍ക്ക് മാത്രം. പ്രേക്ഷകരെ പിടിക്കാന്‍ ചാനലുകള്‍ തമ്മിലുള്ള കിട മത്സരം നടന്നപ്പോള്‍ മനോര ന്യൂസ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലെത്തി. ഏഷ്യാനെറ്റ് തൊട്ടുപിന്നാലെ വന്നെങ്കിലും മനോരമയുടെ അത്ര പ്രേക്ഷകരെ അവര്‍ക്ക് കിട്ടിയില്ല.

Advertisment

publive-image

മനോരമയ്ക്ക് ആദ്യ ദിവസവും രണ്ടാം ദിവസവും കൂടുതല്‍ പ്രേക്ഷകരെ കിട്ടി. നവമാധ്യമങ്ങളിലെ കണക്കുകള്‍പ്രകാരം മനോരമയാണ് ഏറെ മുന്നില്‍ നിന്നത്. യൂടൂബില്‍ ചില സമയം മനോരമയുടെ കാഴ്ചക്കാര്‍ 65000ത്തിനും മുകളിലായിരുന്നു. ഏഷ്യാനെറ്റിനിത് 45000വരെയും എത്തിയിരുന്നു.

എന്നാല്‍ മതൃഭൂമിക്ക് പലപ്പോഴും 15000ത്തിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേ അവസ്ഥ തന്നെയായിരുന്നു 24 ന്യൂസിനും. അവര്‍ക്ക് എക്‌സിറ്റ്‌പോള്‍ ഇല്ലായിരുന്നു. ആദ്യ ദിവസം കോവിഡ് കണക്കുവച്ച് പ്രൈം ടൈമില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും വളരെ പിന്നിലായി അവര്‍.

അതോടെ രണ്ടാം ദിവസം മനോരമ, ഏഷ്യാനെറ്റ് ചാനലുകളുടെ സര്‍വേ ഫലങ്ങള്‍ കടമെടുത്ത് അവരും ചര്‍ച്ച നടത്തി. ഇതോടെ മാതൃഭൂമിയെക്കാള്‍ പ്രേക്ഷകര്‍ 24 ന്യൂസിന് കിട്ടി. എങ്കിലും മൂന്നു പ്രീപോള്‍ സര്‍വേ നടത്തിയ 24ന്യൂസ് എക്‌സിറ്റ് പോള്‍ നടത്താത്തെന്തെന്ന ചോദ്യം പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്.

സര്‍വേയുടെ അവതരണത്തിലും ഗ്രാഫിക്‌സിലും മനോരമ തന്നെയായിരുന്നു വേറിട്ട് നിന്നത്. ഇത്തിരി സീറ്റുകളില്‍ യുഡിഎഫിന് അനാവശ്യമായ മുന്‍തൂക്കം നല്‍കിയെങ്കിലും യാഥാര്‍ത്ഥ്യത്തോട് കുറച്ചൊക്കെ നീതി പുലര്‍ത്തുന്നതായിരുന്നു എക്‌സിറ്റ് പോളെന്നാണ് പൊതു വിലയിരുത്തല്‍.

അതേസമയം ഏഷ്യാനെറ്റ് ഇത്തവണയും തങ്ങളുടെ പരമ്പരാഗതമായ ശൈലി തന്നെയാണ് പിന്തുടര്‍ന്നത്. ആദ്യദിവസം എഡിറ്ററടക്കമുള്ളവരെ ഇരുത്തി വലിയ ചര്‍ച്ച നടത്തിയെങ്കിലും രണ്ടാം ദിനം അതു ഉപേക്ഷിച്ചു. ഗ്രാഫിക്‌സിലും വേണ്ടത്ര മികവു പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അതിലും കഷ്ടമായിരുന്നു മാതൃഭൂമി. കാശുമുടക്കി വലിയ ഗ്രാഫിക്‌സും മികച്ച സ്റ്റുഡിയോ ഫ്‌ലോറും ഒരുക്കിയെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. അവതരണ രീതിയിലും അവര്‍ പരാജയപ്പെട്ടുവെന്നാണ് പൊതു വിലയിരുത്തല്‍.

exit poll
Advertisment