Advertisment

ചാലക്കുടിയില്‍ ബെന്നി ബെഹനാനും എറണാകുളത്ത് ഹൈബി ഈഡനും വന്‍ ഭൂരിപക്ഷമെന്ന്

New Update

publive-image

Advertisment

തിരുവനന്തപുരം: ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് കാര്‍വി എക്സിറ്റ് പോള്‍ ഫലം.

യുഡിഎഫ് കോട്ടയായ എറണാകുളം മണ്ഡലത്തിൽ അട്ടിമറികളില്ല. യുഡിഎഫിന്റെ യുവ സ്ഥാനാർഥി ഹൈബി ഈഡൻ വൻ ഭൂരിപക്ഷം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം പറയുന്നു. എൽഡിഎഫിന്റെ പി. രാജീവ്, എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനം എന്നിവർ മാറ്റുരച്ച എറണാകുളം മണ്ഡലത്തിൽ ഹൈബിക്ക് വെല്ലുവിളി ഉയർത്താൻ ഇവർക്കായില്ലെന്ന് എക്സിറ്റ് പോൾ സൂചനനൽകുന്നു.

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ജയിക്കുമെന്ന് സര്‍വേ ഫലം പറയുന്നു. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം. വയനാട്ടില്‍ 51 ശതമാനം വോട്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്.

Advertisment