Advertisment

കുവൈറ്റില്‍ പ്രവാസികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി എംപിമാര്‍

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസികളുടെ ജനസംഖ്യാനുപാതം കുറക്കണമെന്ന ആവശ്യവുമായി എംപിമാര്‍ . രാജ്യത്ത് വിദേശികളുടെ ജനസംഖ്യാനുപാതം കുവൈറ്റ് പൗരന്മാരുടെ 60 ശതമാനത്തിൽ ഒതുക്കിനിർത്തണമെന്ന് കുവൈറ്റ് എംപിമാര്‍ പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

ജനസംഖ്യാ സന്തുലിതത്വം ഉറപ്പുവരുത്തുന്നതിനായി ദേശീയ കമ്മിറ്റി രൂപവത്കരിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. നിർദേശം നടപ്പായാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരിക്കും.

കൂടാതെ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും അസ്തിത്വവുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിഷയമാണ് ജനസന്തുലിനാസ്ഥ എന്നതാണ് എം പിമാരുടെ പ്രധാന ആക്ഷേപം. ഇതുസംബന്ധിച്ച കരടുനിർദേശം എം.പിമാർ പാർലമെൻറിൽ സമർപ്പിച്ചു.

ഒരു രാജ്യക്കാരുടെയും എണ്ണം കുവൈറ്റികളുടെ 40 ശതമാനത്തിൽ കവിയരുത്. കൂടുതൽ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ച് വൈവിധ്യം ഉറപ്പുവരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

 

kuwait kuwait latest
Advertisment