Advertisment

ഷാര്‍ജയില്‍ പ്രവാസി യുവതിയുടെ മൃതദേഹം കൈഞരമ്പ് മുറിഞ്ഞ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് സമീപം കത്തിയും ; രണ്ട് യുവാക്കള്‍ പിടിയില്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഷാര്‍ജ: കൈഞരമ്പ് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 29 കാരിയായ യുവതിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പാക് പൗരയാണ് മരിച്ച യുവതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

ഷാര്‍ജ മുവൈലയിലെ യുവതിയുടെ താമസ സ്ഥലത്താണ് ഏതാനും ദിവസം മുന്‍പ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് കഴിഞ്ഞ ദിവസമാണ് പോലീസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നത്. പാകിസ്ഥാനികളായ മറ്റ് ചിലര്‍ക്കൊപ്പമാണ് യുവതി താമസിച്ചുവന്നിരുന്നത്.

മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചതിന്റെ ലക്ഷണങ്ങളാണ് ഇവരുടെ ശരീരത്തിലുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ച പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. യുവതിക്കൊപ്പം താമസിച്ചിരുന്ന രണ്ട് പുരുഷന്മാരാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്നുതന്നെ കത്തിയും കണ്ടെടുത്തിട്ടുണ്ട്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്.

സംഭവത്തില്‍ ദൂരൂഹത സംശയിക്കുന്ന പോലീസ്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ്.

Advertisment