Advertisment

വാഗ്ദാനങ്ങൾ എല്ലാം നിറവേറ്റിയ സർക്കാരിനെ പ്രവാസികൾ പിന്തുണക്കണം: കെ വരദരാജൻ

author-image
admin
New Update

റിയാദ് :പ്രവാസികളുടേതുൾപ്പെടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കിയ സർക്കാരിന് ജനങ്ങൾ നൽകുന്ന പിന്തുണയാവും ഈ തദ്ദേശ തെരഞ്ഞെടുപ്പു ഫലമെന്ന് നോർക്ക റൂട്സ് വൈസ് ചെയർമാനും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ വരദരാജൻ അഭിപ്രായപ്പെട്ടു. ന

Advertisment

publive-image

നവോദയ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസിഡന്റ് ബാലകൃഷ്ണൻ സംസാരിക്കുന്നു.

നവോദയ റിയാദ്  സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലാദ്യമായി പ്രവാസികൾക്കായി ഒരു വകുപ്പ് രൂപീകരിച്ചത് ഇടതുപക്ഷ സർക്കാരാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം പ്രവാസികൾക്കായി ഏറ്റവുമധികം സംരംഭങ്ങൾ തുടങ്ങിയത് പിണറായിയുടെ നേതൃത്വലുള്ള സർക്കാരാണെന്ന് പറഞ്ഞു.

പ്രവാസി കമ്മീഷൻ, ഡിവിഡന്റ് സ്‌കീം, സഹകരണ സംഘങ്ങൾ, വ്യാവസായിക-വാണിജ്യ കമ്പനി, കെ എസ് എഫ് ഇ ചിട്ടി, ലോക കേരള സഭ തുടങ്ങി ഡ്രീം കേരളയുടെ കീഴിൽ പ്രവാസി പുനഃരധി വാസ പദ്ധതിയടക്കം നിരവധി അഭിമാനാർഹമായ പദ്ധതികൾ പ്രവാസികൾക്കായി തുടങ്ങയിട്ടു ണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടികാട്ടി.

ലോകത്തിനാകെ മാതൃകയായ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗവും കൽപ്പറ്റ എം എൽ എ യുമായ സി കെ ശശീന്ദ്രൻ അവകാശപ്പെട്ടു. ഡൽഹിയിൽ കർഷകർ കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നിയമനിർമ്മാണത്തിനെതിരെ പ്രക്ഷോഭത്തി ലാണ്. കേരളത്തിൽ കർഷക ക്ഷേമനിധിയും, കർഷക പെൻഷനും, കാർഷിക ക്ഷേമബോർഡും രൂപീകരിച്ച സർക്കാരാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ കെ. രാജഗോപാലും നവോദയയുടെ കൺവെൻഷൻ നാട്ടിൽനിന്നും അഭിവാദ്യം ചെയ്തുസംസാരിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരള സർക്കാർ നടത്തിയ മാതൃകാ പ്രവർത്തനങ്ങളെ അദ്ദേഹം വിശദീകരിച്ചു.

നവോദയ കേന്ദ്ര കമ്മിറ്റി അംഗം പൂക്കോയ തങ്ങൾ യോഗം ഉദ്‌ഘാടനം ചെയ്തു. നവോദയ സെക്രട്ടറി രവീന്ദ്രൻ, ഷാജു പത്തനാപുരം, സലിം എന്നിവരും സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ യോഗം പ്രവാസി കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബുജി സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു. അടുത്തകാലത്ത് മരണപ്പെട്ട ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുൾ പ്പെടെയുള്ളവരുടെ വിയോഗത്തിൽ ശ്രീരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisment