Advertisment

കുവൈറ്റില്‍ സഹപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; സ്വദേശി അഭിഭാഷകനും നാലു പ്രവാസികള്‍ക്കും 15 വര്‍ഷത്തെ തടവുശിക്ഷ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സഹപ്രവര്‍ത്തകനായ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ സ്വദേശി അഭിഭാഷകനും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരായ നാല് ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്കും 15 വര്‍ഷത്തെ തടവുശിക്ഷ.

അഭിഭാഷകന്റെ നിര്‍ദ്ദേശാനുസരണം ഈജിപ്ഷ്യന്‍ പൗരന്മാരാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മര്‍ദ്ദിച്ചതിനു ശേഷം മറ്റൊരു സ്ഥലത്ത് ഇയാളെ ഉപേക്ഷിച്ച് ആക്രമി സംഘം പോയി.

Advertisment