Advertisment

'ലീവിന് അത്തറും പൂശി വരുന്നവര്‍ അല്ലെന്ന് മനസിലാക്കണമായിരുന്നു സര്‍ക്കാരേ...'; പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രവാസി ലോകത്ത് പ്രതിഷേധമിരമ്പുന്നു; ഭരണപക്ഷപാര്‍ട്ടിയുടെ പോഷകസംഘടനാ പ്രതിനിധികളും പ്രതികരിക്കുന്നു

New Update

publive-image

Advertisment

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രവാസിലോകത്ത് പ്രതിഷേധമിരമ്പുന്നു.

സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു വാര്‍ത്ത വന്നതില്‍ വിഷമമുണ്ടെന്ന് പ്രതികരിക്കുകയാണ് സിപിഐയുടെ പോഷകസംഘടനയായ കേരള അസോസിയേഷന്‍ കുവൈറ്റിന്റെ മുന്‍ പ്രസിഡന്റായ മണിക്കുട്ടന്‍ എടക്കാട്.

പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും കയറി വരുവെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരിനെ ഓര്‍ത്ത് അഭിമാനമായിരുന്നെന്ന് മണിക്കുട്ടന്‍ പറഞ്ഞു. നിലവിലെ നിലപാട് സര്‍ക്കാര്‍ മാറ്റുമെന്ന പ്രതീക്ഷയും മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

വിദേശത്തു നിന്നും വരുന്നവർ ക്വാറന്റൈൻ ചിലവുകൾ വഹിക്കണമെന്ന് ഇടതുപക്ഷ സർക്കാർ...

ഈ ഒരു സമയത്ത് അത്തരമൊരു വാർത്ത നമ്മുടെ സർക്കാരിൽ നിന്നും വന്നതിൽ ഖേദിക്കുന്നു. പ്രവാസികൾ നാടിന്റെ നട്ടെല്ല് എന്നും, കയറി വരൂ എന്നും പറഞ്ഞപ്പോൾ സർക്കാരിനെ ഓർത്തു അഭിമാനം ആയിരുന്നു. വേറെ എവിടെയും ഇല്ലാത്ത ഒരു കരുതൽ നമ്മുടെ സർക്കാർ ചെയുന്നു എന്നോർത്തും.

വിദേശത്ത് നിന്നും വരുന്ന ഭൂരിഭാഗം ആളുകൾ അവിടെ ജോലി നഷ്ടപ്പെട്ടോ, ശമ്പളം ലഭിക്കാതെ കഷ്ടത അനുഭവിച്ചു, രോഗികൾ, ഒരു മാർഗ്ഗവും ഇല്ലാതെ വരുന്നവർ അങ്ങനെയൊക്കെയാണ് ഭൂരിഭാഗവും. ലീവിന് അത്തറും പൂശി വരുന്നവർ അല്ല എന്ന് മനസിലാക്കണമായിരുന്നു പിണറായി സർക്കാരേ.....

അവർ സ്വന്തം വീടുകളിൽ ക്വാറന്റൈൻ എല്ലാ സംവിധാനത്തോടും ഒരുക്കി അവിടേക്ക് പോകുന്നു എന്ന് പറഞ്ഞാൽ ഈ സർക്കാരിന് തടയാൻ എന്ത് അവകാശം ആണുള്ളത്...ഇതിനൊരു ബദൽ വാർത്ത സർക്കാർ ഭാഗത്തു നിന്നും ഉണ്ടാവും എന്ന പ്രതീക്ഷയിൽ... ഒരു പ്രവാസി....

publive-image

https://www.facebook.com/100000717583564/posts/3252153361485218/?d=n

Advertisment