Advertisment

കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക കൃത്യസമയത്ത് തന്നെ നല്‍കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒരു കൂട്ടം ഉടമകള്‍ ; ആശങ്കയിലായി പ്രവാസികള്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടക കൃത്യസമയത്ത് തന്നെ നല്‍കണമെന്ന് പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി ഒരു കൂട്ടം ഉടമകള്‍ രംഗത്ത്. ഇതെ തുടര്‍ന്ന് പ്രവാസികള്‍ അങ്കലാപ്പിലാണ് . നിങ്ങളുടെ വാടകക്കാരെ സഹായിക്കുക, അവരോട് കരുണ കാണിക്കുക തുടങ്ങിയ പേരുകളില്‍ വിവിധ റിയല്‍ എസ്റ്റേറ്റ് ക്യാംപയിനുകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെയാണ് കൃത്യസമയത്ത് വാടക ലഭിക്കണമെന്ന് മറുവശത്ത് ഭീഷണി ഉയരുന്നത്.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങലില്‍ ചില കെട്ടിടങ്ങളുടെ എലിവേറ്ററുകളുടെ ചുമരുകളില്‍ ഇത്തരം ഭീഷണി സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ സമയത്ത് വാടക നല്‍കുന്നതാണ് നല്ലത്, അല്ലെങ്കില്‍ ഇതിന് വലിയ വില നല്‍കേണ്ടി വരും എന്ന രീതിയിലാണ് സന്ദേശങ്ങള്‍ കാണപ്പെട്ടത്.

കാലതാമസം കൂടാതെ വാടക ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരം സന്ദേശങ്ങള്‍ പുറത്തുവരുന്നതെന്നാണ് പലരും അപ്പാര്‍ട്ട്‌മെന്റ് ഉടമകളോട് സംസാരിച്ചപ്പോള്‍ വ്യക്തമയാത്.

കൃത്യസമയത്ത് തന്നെ പണം നല്‍കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് മിക്ക അപ്പാര്‍ട്ട്‌മെന്റ് ഉടമകളും വാടകക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഈ മുന്നറിയിപ്പ് പല പ്രവാസികളും തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ ജോലി ചെയ്യുന്ന കമ്പനികളുടെ ബിസിനസ് മുടങ്ങിക്കിടക്കുകയാണെന്നും തങ്ങളുടെ ശമ്പളം പോലും തടസ്സപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ എവിടെ നിന്ന് വാടക നല്‍കും എന്നാണ് ഒട്ടുമിക്ക പ്രവാസികളും ആശങ്കപ്പെടുന്നത്.

ഭീഷണി സന്ദേശങ്ങള്‍ മൂലം പല പ്രവാസികളും ആശയക്കുഴപ്പത്തിലായിട്ടുണ്ട്. സാധാരണ പോലെ വാടക തീയ്യതികളില്‍ പണം നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തങ്ങളെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും പുറത്താക്കാന്‍ ഭൂവുടമകള്‍ക്ക് ശരിക്കും അര്‍ഹതയുണ്ടോ അതോ കൃത്യസമയത്ത് വാടക ലഭിക്കാന്‍ വേണ്ടി മാത്രം ചെയ്യുന്ന ഒരു അടവാണോ ഇതെന്നാണ് പ്രവാസികളുടെ സംശയം.

സമ്മര്‍ദ്ദം ചെലുത്തിയാല്‍ കൃത്യസമയത്ത് തന്നെ പണം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഭൂവുടമകള്‍ക്ക് ഉള്ളത് . രാജ്യത്ത് ഒരു വലിയ വിഭാഗം പ്രവാസികളുടെയും വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായ അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ മാനുഷികമായ പരിഗണനകളാണ് പ്രവാസി സമൂഹം കാത്തിരിക്കുന്നത്.

kuwait kuwait latest
Advertisment