Advertisment

കഴിക്കുമ്പോള്‍ ഫോണോ ടിവിയോ നോക്കിയിരിക്കാറുണ്ടോ? ഒരു രസികന്‍ പരീക്ഷണം നടത്തിയാലോ

New Update

publive-image

Advertisment

ഭക്ഷണം കഴിക്കുമ്പോള്‍ വായന, മൊബൈല്‍ ഫോണ്‍- ടിവി- ലാപ്‌ടോപ് പോലുള്ളയുടെ ഉപയോഗം എന്നിവ ശീലമായിട്ടുള്ളവരുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അനാരോഗ്യകരമായ ഒരു ശീലമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. എന്തായാലും പൂര്‍ണ്ണമായും ഈ ശീലം ഉപേക്ഷിക്കുകയെന്നത് മിക്കയാളുകളെയും സംബന്ധിച്ച് എളുപ്പമല്ല.

അതിനാല്‍ തന്നെ ഇതുണ്ടാക്കുന്ന ഏറ്റവും ദോഷകരമായൊരു പ്രശ്‌നത്തെ തിരിച്ചറിഞ്ഞ് അതിനെ മാത്രമായി ഒന്ന് കൈകാര്യം ചെയ്യാം. പലപ്പോഴും വായിച്ചുകൊണ്ടിരിക്കുമ്പോഴോ സ്‌ക്രീനിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോഴോ കഴിക്കുമ്പോള്‍ അമിതമായി കഴിക്കാനും, അതുപോലെ തന്നെ വിശപ്പ് വരാതെ തന്നെ വെറുതെ എന്തെങ്കിലും കഴിക്കാനുമെല്ലാം സാധ്യതയുണ്ട്.

വൈകാരികമായ പ്രശ്‌നങ്ങള്‍ അഥവാ വിരസത, നിരാശ, ദേഷ്യം പോലുള്ള അവസ്ഥകളില്‍ ഇതിനെയെല്ലാം മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന എത്രയോ പേരുണ്ട്. അവരെല്ലാം തന്നെ ഈ മോശം പതിവിനെ നിര്‍ബാധം തുടരുന്നത് ഫോണ്‍- ടിവി മറ്റ് ഗാഡ്‌ഗെറ്റുകളുടെ ഉപയോഗം കൂടിയുള്ളതിനാലാണ്. യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ഭക്ഷണം വേണമെന്ന് തോന്നുന്ന സാഹചര്യത്തിലാണ് നമുക്ക് വിശപ്പനുഭവപ്പെടുക.

എന്നാല്‍ അതല്ലാതെ വൈകാരികപ്രശ്‌നങ്ങളെ മറികടക്കാന്‍ ഭക്ഷണം കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കും. അതിനാല്‍ത്തന്നെ ശരീരത്തിന് ആവശ്യമുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക. ഇനി, യഥാര്‍ത്ഥത്തിലുള്ള വിശപ്പും അല്ലാതെ വൈകാരികാവസ്ഥകളെ മറികടക്കാന്‍ മനസ് സൃഷ്ടിക്കുന്ന വിശപ്പും തമ്മില്‍ തിരിച്ചറിയാനുള്ളൊരു സൂത്രമാണ് പങ്കുവയ്ക്കുന്നത്.

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറുവീഡിയോ പങ്കുവച്ചിരുന്നു. യഥാര്‍ത്ഥത്തിലുള്ള വിശപ്പും അല്ലാത്ത വിശപ്പും തിരിച്ചറിയാനുള്ള പരീക്ഷണമാണ് ആ വീഡിയോയിൽ അവർ പറയുന്നത്.

വിശപ്പുണ്ടെന്ന് തോന്നുന്ന സമയത്ത് കഴിക്കാനുദ്ദേശിക്കുന്ന ഭക്ഷണം ഒരു പാത്രത്തിലേക്ക് ആക്കി, മേശയ്ക്കരികിലേക്ക് നടക്കുക. ഭക്ഷണം മേശപ്പുറത്ത് വച്ച് കസേരയിലിരുന്ന ശേഷം മൊബൈല്‍ ഫോണ്‍- മറ്റ് ഗാഡ്‌ഗെറ്റുകള്‍ അല്ലെങ്കില്‍ ടിവി പോലുള്ള ഉപാധികള്‍ എല്ലാത്തില്‍ നിന്നും ശ്രദ്ധ തിരിക്കുക. പരിപൂര്‍ണ്ണമായ ശ്രദ്ധ ഭക്ഷണത്തിലേക്ക് ആയിരിക്കണം.

മറ്റ് ഉപാധികളുടെയൊന്നും സഹായമില്ലാതെ തന്നെ ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ വിശപ്പ് യഥാര്‍ത്ഥമാണെന്നും അല്ലെങ്കില്‍ വിശപ്പ് വ്യോജമാണെന്നുമാണ് പൂജ മഖിജ അവകാശപ്പെടുന്നത്. അപ്പോള്‍ ഇനി ആരോഗ്യകരമായ ജീവിതരീതി മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെല്ലാം ഈ പരീക്ഷണം നടത്തുമല്ലോ?

health tips
Advertisment