Advertisment

കൂടല്ലൂരിൽ താപവൈദ്യുത നിലയത്തില്‍ സ്‌ഫോടനം; നാലു മരണം, 13 പേര്‍ക്ക് പരിക്ക്; രണ്ടു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറി‌

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ:  കൂടല്ലൂരിൽ താപവൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ നാലു മരണം. 13 പേർക്കു പരുക്ക്. ചെന്നൈയിൽനിന്നു 180 കിലോമീറ്റർ അകലെ എൻഎൽസി ഇന്ത്യ ലിമിറ്റഡിലെ (നെയ്‌വേലി ലിഗ്നൈറ്റ് കോർപറേഷൻ ലിമിറ്റഡ്) പവർ പ്ലാന്റിലാണ് അപകടമുണ്ടായത്.

Advertisment

publive-image

ബോയിലർ പ്രവർത്തിക്കുന്നില്ലായിരുന്നെന്നും അപകടം ഉണ്ടായത് എങ്ങനെയെന്നത് അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.

രണ്ടു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന രണ്ടാമത്തെ പൊട്ടിത്തെറിയാണിത്. മേയിലുണ്ടായ അപകടത്തിൽ എട്ടു പേർക്കു പൊള്ളലേറ്റിരുന്നു.

latest news accident death BLAST CASE all news
Advertisment