Advertisment

സ്ഫോടന ശബ്ദം കേട്ടത് 10-12 കിലോമീറ്റർ ദൂരേക്കുവരെ ! 2001 ലെ കാർ ബോംബ് ആക്രമണശേഷമുള്ള ആദ്യ ചാവേറാക്രമണത്തില്‍ ജവാന്മാരുടെ ബസ് ഇരുമ്പുകൂമ്പാരമായി മാറി ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ശ്രീനഗർ∙ വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പുറപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത് 2547 പേരായിരുന്നു . മഞ്ഞുവീഴ്ച കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങൾ ദേശീയപാത അടച്ചിട്ടിരുന്നതും വഴിയിൽ കാര്യമായ ട്രാഫിക് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നതും എണ്ണം കൂടാന്‍ കാരണമായി . അല്ലെങ്കില്‍ 1000 ജവാന്മാരായിരുന്നു സംഘത്തില്‍ ഉണ്ടാകുക.

39-44 ജവാന്മാരുണ്ടായിരുന്ന സൈനിക വാഹനത്തിലേക്കാണു ജയ്ഷെ ഭീകരൻ അദില്‍ അഹമ്മദ് ധര്‍ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. 10-12 കിലോമീറ്റർ ദൂരേക്കു വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശ വാസികൾ പറയുന്നു. സ്ഫോടനത്തിൽ തകർന്ന ബസ് ഒരു ഇരുമ്പുകൂമ്പാരമായ അവസ്ഥയായിരുന്നു.

സമീപത്തെ കടക്കാരെല്ലാം ഓടിരക്ഷപ്പെട്ടു. ജമ്മു കശ്മീർ നിയമസഭയ്ക്കു നേരെ 2001ലുണ്ടായ കാർ ബോംബ് ആക്രമണത്തിനു ശേഷം താഴ്‌വരയിൽ ഇതാദ്യമായാണ് ഇത്തരമൊരു ചാവേറാക്രമണം. അന്നു മൂന്നു ചാവേറുകളടക്കം 41 പേരാണു മരിച്ചത്. 2017 ഡിസംബർ 31ന് ജെയ്ഷെ ഭീകരർ ആക്രമിച്ച ലെത്‌പോറ കമാൻഡോ ട്രെയിനിങ് സെന്ററിന് അടുത്താണ് ഇപ്പോഴത്തെ ഭീകരാക്രമണം. അന്ന് അഞ്ച് സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ജയ്‌ഷെ മുഹമ്മദിന്റെ ആത്മഹത്യ സ്‌ക്വാഡ് അംഗമാണ് അദില്‍ . ഒരാള്‍ വിചാരിച്ചാല്‍ ഇത്ര വലിയ ആക്രമണം നടക്കുമെന്ന് സൂചന നല്‍കുകയാണ് ഇതിലൂടെ ജയ്‌ഷെ മുഹമ്മദ് ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍.

ഭൂരിപക്ഷം പേരും അവധിക്കു ശേഷം തിരികെ ജോലിയിലേക്കു പ്രവേശിക്കാനുള്ള യാത്രയിലായിരുന്നു. റോഡിലെ പ്രതിബന്ധങ്ങൾ മാറ്റാനും ഭീകരാക്രമണത്തെ പ്രതിരോധിക്കാനും പ്രത്യേക സംഘങ്ങൾ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു.

kashmir
Advertisment