Advertisment

മേഘാലയയില്‍ 1525 കിലോ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

New Update

publive-image

Advertisment

ഷില്ലോങ്: മേഘാലയയില്‍ 1525 കിലോ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. 6000 ഡിറ്റണേറ്ററുകളും 12200 ജെലാറ്റിന്‍ സ്റ്റിക്കുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു.

സ്‌ഫോടക വസ്തുക്കള്‍ കടത്തുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അസം രജിസ്‌ട്രേഷനിലുള്ള വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറില്‍നിന്ന് 250 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടുകയും ചെയ്തു.

ഇവരില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന്‌ ഖിലേഹ്രിയാത്തിലെ രഹസ്യകേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 10200 ജെലാറ്റിന്‍ സ്റ്റിക്കുകളും 6000 ഡിറ്റണേറ്ററുകളും പിടിച്ചെടുക്കുകയായിരുന്നു. രഹസ്യകേന്ദ്രത്തിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Advertisment