Advertisment

കുവൈറ്റില്‍ മാസങ്ങളായി ശമ്പളമില്ല ; എംബസിയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി പ്രവാസികള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കുവൈറ്റിലെ ബംഗ്ലാദേശ് എംബസിയ്ക്ക് മുന്നില്‍ പ്രവാസികളുടെ പ്രതിഷേധം. പ്രതിധേവുമായെത്തിയ ബംഗ്ലാദേശികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി .

Advertisment

publive-image

എംബസിയിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിനും ആക്രമണം നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കാതിരുന്ന കമ്പനിയ്‌ക്കെതിരെ സാമൂഹിക തൊഴില്‍ മന്ത്രാലയം നിയമലംഘനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കുവൈറ്റിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തി ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

kuwait kuwait latest
Advertisment