Advertisment

ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയാല്‍ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കും...പക്ഷേ പൊതുവിവരം കുറയുമെന്ന് റിപ്പോര്‍ട്ട്...സന്തോഷം വേണോ വിവരം വേണോ...നിങ്ങള്‍ക്ക് തീരുമാനിക്കാം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കൂ. ഫേസ്ബുക്ക് അക്കൌണ്ട് ഒഴിവാക്കുന്നതിലൂടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുമെന്ന് പുതിയ പഠനം.

Advertisment

പക്ഷേ, പൊതുകാര്യങ്ങളിലുള്ള വിവരം കുറയുമെന്നതാണ് ഇതിന്റെ മറുവശം. ഫേസ്ബുക്ക് അക്കൌണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ എന്ത് സംഭവിക്കുമെന്നതായിരുന്നു പഠന വിഷയം.

publive-image

ന്യൂയോര്‍ക്ക് സര്‍വകലാശാലയും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് പഠനം നടത്തിയത്. നാല് ആഴ്ചയിലേക്ക് ഫേസ്ബുക്ക് അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നതിന് പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് 102 ഡോളര്‍ വീതം നല്‍കിയിരുന്നു.

നാല് ആഴ്ച കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ സന്തോഷം വര്‍ദ്ധിച്ചുവെന്നാണ് പഠനത്തിന് വിധേയരായ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ഈ കാലയളവില്‍ കൂടുതല്‍ വാര്‍ത്തകളും വിവരങ്ങളും തങ്ങളെ അറിയാതെ പോയെന്നും ഇവര്‍ പറയുന്നു.

ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നപ്പോള്‍ ലഭിച്ചിരുന്ന അത്രയും അറിവ് ഡീ ആക്ടിവേറ്റ് ചെയ്തപ്പോള്‍ ഇല്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അക്കൌണ്ട് ഉപയോഗിക്കാതായതോടെ ഓരോ ദിവസവും ഒരു മണിക്കൂറിലേറെ സമയം അധികമായി ലഭിച്ചുവെന്നും പഠനവിധേയരായാവര്‍ പറയുന്നു. പഠന കാലയളവ് കഴിഞ്ഞതോടെ ഫേസ്ബുക്ക് അക്കൌണ്ട് വീണ്ടും ഉപയോഗിക്കാനാണ് മിക്കവരും താല്‍പര്യം കാണിച്ചത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഹണ്ട് ആല്‍കോട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Advertisment