ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി ലക്ഷയമിട്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉയോഗിച്ചിരുന്ന വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജ പേരുകളല് തുടങ്ങിയിരുന്ന അക്കൗണ്ടുകളാണ് പൂട്ടിച്ചത്. റഷ്യന്‍ രഹസ്യാന്വേണ വിഭാഗവും സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ മറ്റൊരു കന്പനിയുമായും ബന്ധമുള്ളവയാണ് അക്കൗണ്ടുകളെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
ഈ സംഘടനകള്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബന്ധപ്പെട്ടെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. അതേസമയം ഹാക്കുചെയ്ത വിവരങ്ങള്‍ ചോര്‍ന്നതായി തെളിവുകളില്ല.